കോട്ടയം: നടു റോഡില്‍ യുവതിക്കുമുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയയാളെ പൊലീസ് അറസ്റ്റുചെയ്തു. കുറിച്ചിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പനച്ചിക്കാട് ചാന്നാനിക്കാട് പുത്തൻപറമ്ബില്‍ സിബി ചാക്കോ (45) ആണ് ചിങ്ങവനം പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിന്റെ രണ്ട് നമ്ബര്‍ പ്ലേറ്റും സ്റ്റിക്കര്‍ ഉപയോഗിച്ച്‌ മറച്ച്‌ എത്തിയ യുവാവ് യുവതിയുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുക ആയിരുന്നു.

പനച്ചിക്കാട് മൂലക്കുളം നീലംചിറയില്‍ നടുറോഡിലാണ് സംഭവം. യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചപ്പോള്‍ ആ യുവതി തന്നെയാണ് ആക്രോശിച്ചുകൊണ്ട് ഫോണിന്റെ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടവഴിയില്‍ ബൈക്കും നിര്‍ത്തി നിന്ന ഇയാള്‍ യുവതിവരുന്നത് ദൂരെനിന്നുകണ്ടതോടെ നഗ്‌നതാപ്രദര്‍ശനം നടത്തി. യുവതി അടുത്തെത്തിയതോടെ ബൈക്കിലിരുന്ന് മോശമായി പെരുമാറിയ യുവാവിനെ യുവതി വീഡിയോയില്‍ പകര്‍ത്തുകയും ക്ഷുഭിതയായി പ്രതികരിക്കുകയുംചെയ്തു. അതോടെ ഇയാള്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്ത് ഓടിച്ചുപോയി.

യുവതി ചിങ്ങവനം പൊലീസില്‍ പരാതിനല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. മുൻപ് വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനായ പ്രതി ഭാര്യയുമായി വേര്‍പിരിഞ്ഞുകഴിയുകയാണ്. മുന്പും ഇയാള്‍ പൊതുസ്ഥലങ്ങളില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക