പന്നിയോട് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് സ്വദേശിനി സോനയാണ് മരിച്ചത്. 14 ദിവസം മുമ്ബായിരുന്നു ഇവരുടെ വിവാഹം. താൻ ഉറക്കം എഴുന്നേറ്റപ്പോള്‍ സോനയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. ഇയാള്‍ ഉറക്കിക്കിടന്ന അതേ കട്ടിലില്‍ കയറിയാണ് യുവതി തൂങ്ങിയത്.

എന്നാല്‍ എന്ത് കൊണ്ട് യുവാവ് ഇതൊന്നും അറിഞ്ഞില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പ്രധാനമായും ആരോപിക്കുന്ന സംശയം.ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം സോനയുടെ ബന്ധുക്കളെ ഭര്‍ത്താവ് അറിയിക്കുന്നത്. ഇതിനുശേഷം ഏറെ വൈകിയാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും സോനയുടെ ജീവൻ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരുടേതും പ്രണയവിവാഹമായിരുന്നുവെന്നും എന്നാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നുമാണ് സോനയുടെ ബന്ധുക്കള്‍ പറയുന്നത്. പിന്നീട് യുവതിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം വീട്ടുകാര്‍ നടത്തിയത്. ഞായറാഴ്ച ഉച്ചവരെ സോന ഭര്‍ത്താവിനൊപ്പം തന്‍റെ വീട്ടില്‍ ഉണ്ടായിരുന്നു.പിന്നീട് ഇരുവരും ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോയി. ഈ സമയങ്ങില്‍ ഇരുവരും സന്തോഷത്തിലായിരുന്നു. പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും മരണത്തിലെ ദുരൂത പുറത്തുകൊണ്ടുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക