നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷ് ദിയയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പട്ടായയില്‍ അശ്വിനൊപ്പം ഇരുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിയ ഇപ്പോള്‍. ഇതിന്റെ വീ‌ഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഡയമണ്ട് കമ്മലാണ് അശ്വിൻ ദിയയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. കമ്മലുകള്‍ അണിഞ്ഞുകൊണ്ടുള്ള വീഡിയോയും ദിയ പങ്കു വച്ചു.ഇത്തവണ പിറന്നാളിന് അമ്മ സിന്ധു കൃഷ്ണയും ദിയയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയിരുന്നു. രണ്ടു സ്വർണ വളകളാണ് ദിയയ്ക്ക് സിന്ധു കൃഷ്ണ നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തമായി ആഭരണ ബിസിനസ് നടത്തുന്നുണ്ട് ദിയ. ‘ഒ ബൈ ഓസി’ എന്ന ബ്രാൻഡ് പ്രധാനമായും ഓണ്‍ലൈൻ വില്പനയാണ്.വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം പേജുകള്‍ വഴിയാണ് വില്പന. അടുത്തിടെ അശ്വിൻ ഗണേഷിന്റെ പിറന്നാള്‍ സ്റ്റാർ ഹോട്ടലില്‍ ദിയ ആഘോഷിച്ചിരുന്നു.ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രിയപ്പെട്ടവർ കരുതുന്നു.അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ‘2024 സെപ്തംബർ’ എന്ന് ദിയ കുറിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക