രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പുറത്താകലില്‍ വൻ വിവാദം. 15-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു താരം ലോംഗ് ഓണില്‍ ഉയർത്തിയടിച്ച പന്ത് ഷായ് ഹോപ് കൈപിടിയിലൊതുക്കുന്നത്. ബൗണ്ടറിക്ക് തൊട്ടരികില്‍ നിന്നുള്ള ക്യാച്ചില്‍ സംശയം ഉയർന്നതോടെ തേർഡ് അമ്ബയർ ഇത് പരിശോധിച്ചു. റിപ്ലേകളില്‍ ഹോപ്പിന്റെ കാലില്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായിരുന്നെങ്കിലും ഔട്ട് അനുവദിക്കുകയായിരുന്നു.

45 പന്തില്‍ 86 റണ്‍സ് എടുത്ത് നില്‍ക്കെയാണ് താരം പുറത്തായത്. രാജസ്ഥാന്റെ 162/3 എന്ന നിലയിലായിരുന്നു അപ്പോള്‍.പുറത്താകലില്‍ അതൃപ്തി പ്രകടപ്പിച്ച രാജസ്ഥാൻ നായകൻ ഇക്കാര്യം അമ്ബയർമാരോട് സംസാരിക്കുകയും ചെയ്തു. നിരവധി തവണ ഐപിഎല്ലില്‍ അമ്ബയറിംഗ് പഴി കേള്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തില്‍ വഴിത്തിരിവായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ഡല്‍ഹിയുടെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന്റെ പുറത്താകലാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്. തോറ്റെങ്കിലും രാജ്സ്ഥാൻ തന്നെയാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം അമ്ബയറുടെ വിവാദ തീരുമാനത്തിന് പിന്നാലെയാണ് 46 പന്തില്‍ 89 റണ്‍സുമായി നിന്ന സഞ്ജു പുറത്തായത്. പതിനാറാം ഓവറിലാണ് സഞ്ജുവിനെ ടിവി അമ്ബയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയത്. പരിശീലകൻ കുമാർ സംഗക്കാരയടക്കം റിപ്ലേ പരിശോധിച്ച്‌ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായെന്ന് ‍ഡഗൗട്ടില്‍ ഇരുന്ന വാദിക്കുന്നത് കാണാമായിരുന്നു.ഔട്ട് വിളിച്ചതോടെ രാജസ്ഥാൻ ക്യാമ്ബ് ഒന്നാകെ ഞെട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക