ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചതായും സ്ഫോടകവസ്തുക്കളടക്കം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്.പുല്‍വാമ ജില്ലയിലെ അരിഹാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നത്.

ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനകളും സംയുക്തമായാണ് ഓപറേഷൻ നടത്തുന്നത്.രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംയുക്ത ഓപറേഷൻ സേന ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശം സേന വളഞ്ഞിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക