അടുത്ത മാസം യുഎസ്‌എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി20 ലോകകപ്പ് കളിക്കാൻ ഇറങ്ങുന്ന ഇന്ത്യയുടെ ദേശീയ ടീമിൻ്റെ പുതിയ ജേഴ്സി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഔദ്യോഗിക കിറ്റ് സ്പോണ്‍സറായ അഡിഡാസ് പുറത്തിറക്കി. ഓറഞ്ച് നിറത്തിന് അമിത പ്രാധാന്യം നല്‍കുന്ന ജേഴ്സിയില്‍ നീല നിറം താതമ്യേന കുറവാണ്. ലോകകപ്പിന് ഒരു മാസം മാത്രം ശേഷിക്കെ രസകരമായ ശൈലിയിലാണ് അഡിഡാസ് ജേഴ്സി പുറത്തിറക്കിയത്.

രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന 15 അംഗ ടീമില്‍ ഉള്‍പ്പെടുന്ന ടീം ഇന്ത്യയുടെ പ്രമുഖ കളിക്കാരെ ലോഞ്ച് വീഡിയോ കാണിക്കുന്നു. വീഡിയോയില്‍, ഒരു ഹെലികോപ്ടർ ടീം ഇന്ത്യയുടെ പുതിയ നീല-ഓറഞ്ച് ജേഴ്‌സി വഹിക്കുന്നതായി കാണുന്നു. ഇന്ന് മുതല്‍ അഡിഡാസിന്റെ സ്റ്റോറുകളില്‍ നിന്ന് ജേഴ്സികള്‍ ലഭ്യമാകും.’വണ്‍ ജേഴ്സി, വണ്‍ നേഷൻ. പുതിയ ടീം ഇന്ത്യ ടി20 ജേഴ്സി അവതരിപ്പിക്കുന്നു,’ അഡിഡാസ് അവരുടെ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തായാലും പുതിയ ജേഴ്സി ഇറങ്ങിയതിന് പിന്നാലെ വമ്ബൻ വിമർശനമാണ് ഉയരുന്നത്. ജേഴ്സിയിലെ കാവി നിറത്തിന്റെ അതിപ്രസരം ഒരു വിഭാഗം ആരധകരെ അസ്വസ്ഥരാക്കി. നേരത്തെ അല്‍പ്പാല്‍പ്പം മാത്രമായിരുന്ന കാവി നിറം ഇപ്പോള്‍ ബാക്റ്റീരിയ പോലെ പുതിയ പുതിയ ജേഴ്സിയുടെ ഭൂരിഭാഗം ഭാഗങ്ങളും കൈയടക്കിയത് അജണ്ടയുടെ ഭാഗമായിട്ടാണ് പറയുന്നത്.ജൂണ്‍ നാലിന് അയർലൻഡിനെതിരെയാണ് ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ക്യാമ്ബയിൻ ആരംഭിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോരാട്ടം ജൂണ്‍ 9 ന് ന്യൂയോർക്കില്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക