ട്രക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേർ മരിച്ചു. കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് ദേശീയപാതയില്‍ രാജസ്ഥാനിലാണ് ദാരുണമായ അപകടമുണ്ടായത്. ട്രക്ക് ഡ്രൈവർ നിമയം ലംഘിച്ച്‌ യൂ- ടേണ്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മനീഷ് ശർമ, അനിത ശർമ, സതീഷ് ശർമ, പൂനം, സന്തോഷ്, കൈലാഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് ശേഷം ട്രക്ക് ഡ്രൈവർ വണ്ടി നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. സവായ് മധോപൂർ ജില്ലയിലെ ബനാസ് നദി പാലത്തിന് സമീപമാണ് അപകടം നടന്നത്. ഒളിവില്‍ കഴിയുന്ന ഡ്രൈവറെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രക്കിന് പുറകിലായി കാർ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ ട്രക്ക് ഡ്രൈവർ റോഡിന്റെ മദ്ധ്യഭാഗത്തെത്തിയതും അപ്രതീക്ഷിതമായി യൂ-ടേണ്‍ എടുക്കുകയായിരുന്നു. കാർ അമിത വേഗത്തിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതവും ഇരട്ടിയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.സിക്കാറില്‍ നിന്ന് രന്തംബോറിലെ ത്രിനേത്ര ഗണേശ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു കുടുംബം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക