മൂന്നിലവ്: തുടർച്ചയായ മൂന്ന് വർഷത്തിനിടയിൽ ഇടതു മുന്നണിയിലെ മൂന്നു പാർട്ടികളുടെയും ഭാഗമായി പൊതുരംഗത്തെ പുതിയ പ്രതിഭാസമായി മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ വി സാമൂവേൽ.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഇദ്ദേഹം ഇടത് മുന്നണിയ്ക്ക് നേതൃത്വം കൊടുക്കുന്ന സിപിഎന്റെ ഭാഗമായിരുന്നു. എന്നാൽ,ജില്ലാ പഞ്ചായത്ത്‌ പൂഞ്ഞാർ ഡിവിഷൻ സീറ്റ്‌ കേരളാ കോൺഗ്രസ്‌ മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിനെ തുടർന്ന് സിപിഎം നേതൃത്വവുമായും, പ്രവർത്തകരുമായുള്ള ബന്ധം അവസാനിപ്പിച്ച്, ഇടത് മുന്നണിയിലെ തന്നെ മറ്റൊരു കക്ഷിയായ സിപിഐ യിൽ അംഗത്വമെടുത്തു.

ഈയടുത്ത് സിപിഐ നേതൃത്വം ഇദ്ദേഹത്തെ പുറത്താക്കി. സിപിഐ യുടെ ഭാഗമായിരിക്കെയാണ് കോൺഗ്രസ്‌ പാർട്ടിയുടെ പിന്തുണയോടെ ഇദ്ദേഹം മൂന്നിലവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാവുന്നത്. ബാങ്ക് ഭരണത്തിനെതിരെ സമതി അംഗങ്ങൾ ചേർന്ന് അവിശ്വാസം കൊണ്ടു വന്ന സാഹചര്യത്തിലാണ്, സിപിഐ വിട്ട് ഇടത് പാളായത്തിലെ തന്നെ മറ്റൊരു ഘടക കക്ഷിയായ കേരളാ കോൺഗ്രസ്‌ എം ലേക്കുള്ള ചുവടുമാറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിൽ വച്ച് മൂന്നിലവിലെ കേരളാ കോൺഗ്രസ്‌ പ്രാദേശിക നേതാക്കൾക്കൊപ്പം ഇദ്ദേഹം ജോസ് കെ മാണിയിൽ നിന്നും അംഗത്വം സ്വീകരിച്ചു.സിപിഎംമിന്റെ ലേബലിൽ മത്സരിച്ചാണ് ഇദ്ദേഹം ബാങ്ക് ഭരണസമതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അടിക്കടിയുള്ള ചുവടുമാറ്റം ഇടതു മുന്നണിയിലും,പ്രവർത്തകർക്കിടയിലും ആശങ്കകൾക്കും അസ്വാരസ്യങ്ങൾക്കും ഇടയാക്കിയിട്ടുണ്ടെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക