പാംജുമൈറയില്‍ നഷ്ടപ്പെട്ട ആഡംബര വാച്ച്‌ അര മണിക്കൂറിനുള്ളില്‍ കണ്ടെത്തി കൈയടി നേടി ദുബായ് പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധ സംഘം. ഉല്ലാസബോട്ട് യാത്രയ്ക്കിടെ കടലില്‍ വീണ 250000 ദിര്‍ഹം (ഏകദേശം അരക്കോടി രൂപ) വിലമതിക്കുന്ന വാച്ചാണ് ദുബായ് പോലീസ് വീണ്ടെടുത്തത്. യു.എ.ഇ. പൗരനായ ഹമീദ് ഫഹദ് അലമേരി യു.കെയില്‍ നിന്നെത്തിയ സുഹൃത്തക്കളോടൊപ്പം പാം ജുമൈറയില്‍ ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെയാണ് സംഭവം.

യു.കെയില്‍ നിന്നെത്തിയ സുഹൃത്ത് കടലില്‍ നീന്തി തിരിച്ച്‌ കപ്പലില്‍ എത്തിയപ്പോഴാണ് ആഴക്കടലില്‍ വാച്ച്‌ നഷ്ടപ്പെട്ടെന്ന് മനസിലാക്കുന്നത്. പ്രദേശത്തെ ആഴം കണക്കിലെടുത്ത് വാച്ച്‌ തിരികേ ലഭിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യം കരുതിയിരുന്നത്. എങ്കിലും അലമേരി ദുബായ് പോലീസിനെ ബന്ധപ്പെടുകയും നടന്ന സംഭവം വിശദീകരിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടൻ തന്നെ പോലീസിലെ മുങ്ങല്‍ വിദഗ്ദ സംഘം സ്ഥലത്തെത്തുകയും വാച്ചിനായുള്ള തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഉല്ലാസബോട്ടിലെ യാത്രക്കാരെ അതിശയിപ്പിച്ച്‌ വെറും 30 മിനിറ്റിനുള്ളില്‍ മുങ്ങല്‍ വിദഗ്ദര്‍ വാച്ചുമായി തിരിച്ച്‌ കപ്പലിലേക്കെത്തി. ദുബായ് പോലീസിന്റെ അതിവേഗമുള്ള പ്രതികരണത്തിന് ബോട്ട് യാത്രാക്കാര്‍ അഭിനന്ദനവും നന്ദിയുമറിയിച്ചു.

ഇതാദ്യമായല്ല സന്ദര്‍ശകരുടെയും താമസക്കാരുടെയും നഷ്ടപ്പെട്ട വിലപ്പിടിപ്പുള്ള വസ്തുക്കള്‍ ദുബായ് പോലീസ് കണ്ടെത്തി നല്‍കുന്നത്. 2021-ല്‍ ഹത്ത അണക്കെട്ടില്‍ സന്ദര്‍ശകന്റെ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടപ്പോള്‍ വീണ്ടെടുത്ത് നല്‍കിയിരുന്നു. കൂടാതെ കയാക്കിങ്ങിനിടെ ഐ.ഡി., ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, വാഹനത്തിന്റെ താക്കോല്‍ എന്നിവ നഷ്ടപ്പെട്ട ഒരാള്‍ക്കും ദുബായ് പോലീസ് തുണയായിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക