കോടികളുടെ ബജറ്റില്‍ ഒരുങ്ങുന്ന സിനിമാ മേഖലയാണ് ബോളിവുഡ്. അതുകൊണ്ട് തന്നെ ബോളിവുഡ് സിനിമയിലെത്തുന്ന നായികാ നായകൻമാരുടെ വരുമാനവും കോടികളാണ്. ഓരോ പ്രൊജക്ടിനും കോടിക്കണക്കിന് രൂപയാണ് താരങ്ങൾ ഈടാക്കുക. 2023ല്‍ ഏറ്റവും അധികം പണമീടാക്കുന്ന ഇന്ത്യൻ നടിമാര്‍ ആരെല്ലാമാണെന്ന് നോക്കാം.

പ്രിയങ്കാ ചോപ്രാ ജോനസ്: IMDb പറയുന്നതനുസരിച്ച്‌ ഒരു സിനിമയ്‌ക്ക് അല്ലെങ്കില്‍ സീരീസിന് പ്രിയങ്ക വാങ്ങുന്ന തുക 15 കോടി രൂപ മുതല്‍ 40 കോടി രൂപ വരെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീപിക പദുക്കോണ്‍: 1986ല്‍ ജനിച്ച ദീപിക ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടികളില്‍ ഒരാളാണ്. ഓരോ സിനിമയ്‌ക്കും 15 മുതല്‍ 30 കോടി രൂപയാണ് ദീപിക ആവശ്യപ്പെടുന്നത്.

കങ്കണ റണാവത്ത്: ഇന്ത്യയില്‍ ഏറ്റവുമധികം പണമീടാക്കുന്ന നടിമാരില്‍ ഒരാളാണ് കങ്കണ. ക്വീൻ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയുടെ വരുമാനം 15 മുതല്‍ 27 കോടി രൂപ വരെയാണ്.

കത്രീന കൈഫ്: സിന്ദഗി ന മിലേഗി ദൊബാര താരമായ കത്രീന കൈഫ് ഏറ്റവും വിജയകരമായി അഭിനയ ജീവിതം പുലര്‍ത്തുന്ന ഇന്ത്യൻ നടിമാരില്‍ ഒരാളാണ്. IMDbയുടെ കണക്കനുസരിച്ച്‌ 15 മുതല്‍ 21 കോടി രൂപ വരെയാണ് സിംഗിള്‍ പ്രൊജക്ടിന് കത്രീന ഈടാക്കുന്നത്.

ആലിയ ഭട്ട്: 1993ല്‍ ജനിച്ച ആലിയ ഭട്ട് പുതുതലമുറ നടിമാരില്‍ ഏറ്റവും ജനപ്രീതി നേടിയ ഒരാളാണ്. ഫോബ്‌സ് മാഗസീൻ പുറത്തുവിടുന്ന ഇന്ത്യയിലെ 100 സെലിബ്രിറ്റികളുടെ പട്ടികയില്‍ 2014 മുതല്‍ ഇടംപിടിക്കാൻ ആലിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നടൻ രണ്‍ബീര്‍ കപൂറിന്റെ ഭാര്യയായ ആലിയ 10 മുതല്‍ 20 കോടി രൂപ വരെ ഓരോ സിനിമയ്‌ക്കും ആവശ്യപ്പെടാറുണ്ട്.

അനുഷ്‌ക ശര്‍മ്മ: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയും ജനപ്രിയ ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ ഓരോ പ്രൊജക്ടിനും എട്ട് മുതല്‍ 12 കോടി രൂപ വരെയാണ് ഈടാക്കുന്നത്.

ഐശ്വര്യ റായി ബച്ചൻ: 49കാരിയായ ഐശ്വര്യ റായി പത്ത് കോടി രൂപയാണ് സിംഗിള്‍ പ്രൊജക്ടിന് 2023ല്‍ ഈടാക്കുന്നത്.

നയൻതാര: ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ സ്വന്തം നയൻതാര രണ്ട് കോടി രൂപ മുതല്‍ 10 കോടി രൂപ വരെ ഓരോ സിനിമയ്‌ക്കും ഈടാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക