ടേസ്റ്റ് അറ്റ്ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്റ്റോറന്റുകളുടെ പട്ടികയില്‍ 11മതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്. പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്ബരാഗതമായ പാചകരീതിയേയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ് പാരഗണിലെ വിഭവങ്ങളുടെ പാചകശൈലിയെന്നും വെബ്സൈറ്റ് പറയുന്നു.

1939 ല്‍ സ്ഥാപിതമായ പാരഗണിലെ ഭക്ഷണം പേരുകേട്ടതാണ്. ലോകത്തിലെ തന്നെ പ്രസിദ്ധരായ പല ഷെഫുകളും ശുപാര്‍ശ ചെയ്യുന്നതാണ് ഇവിടുത്തെ ഭക്ഷണം. ചെറിയ ഭക്ഷണശാലകള്‍ മുതല്‍ വലിയ റെസ്റ്റോറന്റുകള്‍ വരെ ടേസ്റ്റ് അറ്റ്ലസിന്റെ ഈ ലിസ്റ്റില്‍ പെടുന്നുണ്ട്. ആധികാരികമായ ഭക്ഷണമാണ് ഇവരുടെയെല്ലാം മുഖമുദ്ര.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന പാചകക്കുറിപ്പുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. പഴമയ്ക്കും പാരമ്ബര്യത്തിനും പ്രാധാന്യം നല്‍കുന്ന റെസ്റ്റോറന്റുകളാണിവയില്‍ പലതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക