പ്രേമത്തിലൂടെ മേരിയായി എത്തി മനം കവർന്ന അനുപമ പരമേശ്വരൻ ഇപ്പോള്‍ തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്. കഴിഞ്ഞവർഷം താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഈ വർഷം ഫെബ്രുവരിയില്‍ മാത്രം നടിയുടെ രണ്ട് സിനിമകളാണ് റിലീസായത്. ഒരെണ്ണം തമിഴില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് തെലുങ്കിലാണ്. തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്.

ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുന്നുണ്ട്. ഇപ്പോള്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപയാണ് അനുപമയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. ചിത്രത്തില്‍ ലിപ് ലോക്ക് സീൻ ഉണ്ടെങ്കില്‍ അതിന് അധിക തുക ചോദിച്ച്‌ വാങ്ങും. 1.50 കോടി രൂപയാണ് ലിപ് ലോക്ക് സീൻ ഉള്ള ചിത്രത്തിനായി അനുപമ വാങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പരസ്യത്തിന് 40 മുതല്‍ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്. 35 കോടിയിലധികം ആസ്തിയുണ്ട് അനുപമയ്‌ക്കെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. അതേ സമയം താരം അതീവ ഗ്ളാമറസ് ലുക്കിലെത്തുന്ന ‘ടില്ലു സ്‌ക്വയറി’ന്റെ റിലീസ് തീയതിയെത്തി. ലിപ്‌ലോക്ക് രംഗങ്ങളും ഗ്ലാമർ രംഗങ്ങളും ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളികള്‍ക്കിടയിലും ട്രെൻഡിംഗായിരുന്നു. പലതവണ റിലീസ് മാറ്റിവച്ച ചിത്രം മാർച്ച്‌ 29ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്‌ഫ്ളിക്‌സ് സ്വന്തമാക്കിയെന്നും വിവരമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക