തമിഴ്നാട് കരൂര്‍ സ്വദേശിയാണ് 47 കാരനായ സെന്തില്‍ ബാലാജി. 1975ല്‍ ജനിച്ച ബാലാജി 21-ാം വയസില്‍ രാഷ്ട്രീയത്തിലിറങ്ങി. എ ഐ എ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2011 മുതല്‍ 2015വരെ ജയലളിതസര്‍ക്കാരില്‍ ഗതാഗത മന്ത്രി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ പിളര്‍ന്നപ്പോള്‍, ടിടിവി ദിനകരന്‍ വിഭാഗത്തിനൊപ്പം നിന്നു.

18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ 2018ല്‍ സെന്തില്‍ ഡിഎംകെയില്‍ ചേര്‍ന്നു. എഐഎഡിഎംകെയില്‍ ആയിരുന്നപ്പോള്‍, സ്വന്തം മണ്ഡലമാക്കിയ അരുവാക്കുറിച്ചിയില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ ജയിച്ചു. 2019 മെയില്‍ നാലാമതും ജയം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാമതും ജയം. ഇപ്പോള്‍ വൈദ്യുതി, എക്സൈസ്, മദ്യനിരോധന മന്ത്രിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ ഐ എ ഡിഎംകെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന, 2011 മുതല്‍ 2015വരെയുള്ള കാലത്തെ അഴിമതിയിലാണ് സെന്തില്‍ അറസ്റ്റിലായത്. സര്‍ക്കാരില്‍ ജോലി നല്കി, ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സെന്തിലിനെതിരെ വ്യാപകമായ പരാതികളാണ് അന്ന് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഇ ഡി സെന്തിലിന്റെ വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും റെയ്ഡുകള്‍ നടത്തി രേഖകള്‍ പിടിച്ചെടുത്തു.

പതിനെട്ടു മണിക്കൂറാണ് സെന്തിലിനെ ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ ഇയാളെ അറസ്റ്റു ചെയ്തു. എഐഎഡിഎംകെ മന്ത്രിയായിരിക്കെ നടത്തിയ കോഴയിടപാടിലാണ് അറസ്റ്റെങ്കിലും കളങ്കം ഇപ്പോള്‍ ഡിഎംകെ സര്‍ക്കാരിനാണ്.

മുഖ്യമന്ത്രി സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയ നിധിയും അഴിമതിക്കാരാണെന്ന് ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍ പറയുന്നതിന്റെ ശബ്ദരേഖ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പുറത്തുവിട്ടത് തമിഴകത്ത് വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ പളനിവേലിനെ ധനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. അതിനു പിന്നാലെയാണ് അഴിമതിക്കേസില്‍ മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക