പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസണ്‍ മാവുങ്കല്‍ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നല്‍കിയ മൊഴിയില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും സിനിമാ പ്രമുഖരും ഉണ്ടെന്ന് സൂചന. പല പേരുകളും മുമ്ബ് പരാമര്‍ശിക്കപ്പെട്ടവയല്ല. സ്ത്രീവിഷയങ്ങളും പല പ്രമുഖരുമായുള്ള സാമ്ബത്തിക ഇടപാടുകളും സംബന്ധിച്ച വിവരങ്ങളും മൊഴിയിലുണ്ടെന്ന് സൂചനയുണ്ട്.

ജയിലില്‍ കഴിയവേ മോൻസണ്‍ 2022 ഡിസംബറില്‍ നല്‍കിയ പരാതിയില്‍, കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്. സാമ്ബത്തിക ഇടപാടുകളുടെ സമ്ബൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറിയും മറ്റ് രേഖകളും കൈമാറിയെന്ന് മോൻസണ്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വെളിപ്പെടുത്തിയ വിവരങ്ങളെക്കുറിച്ച്‌ ഇ.ഡി വേണ്ടവിധം അന്വേഷണം നടത്തിയിട്ടില്ലെന്നും വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മോൻസണിന്റെ അഭിഭാഷകൻ എം.ജി. ശ്രീജിത്ത് പറഞ്ഞു. അടുത്തയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിരോധത്തിൽ ആക്കാനാണ് മുഖ്യമന്ത്രി മോൻസൺ മാവുങ്കൽ കേസ് പൊടിതട്ടിയെടുത്തത്. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിന് തൻറെ ഇടപാടുകളും ആയി ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ മോൻസൺ നടത്തിയിരുന്നു. നിരവധി പ്രമുഖരുടെ പേരുകൾ ഇഡിക്ക് കൈമാറി എന്നും, അവർ വേണ്ട രീതിയിൽ അന്വേഷണം നടത്താത്തതിനാൽ കോടതിയെ സമീപിക്കുമെന്നും ഇയാൾ വ്യക്തമാക്കുമ്പോൾ ഭരണപക്ഷത്തിന് ചങ്കിടിപ്പാണ്. കാരണം സുധാകരനെതിരെ നടത്തിയ നീക്കം കേന്ദ്ര ഏജൻസിയെ കേരളത്തിൽ കേറി മേയാൽ വഴി വെക്കുമോ എന്നതാണ് ആശങ്ക തമിഴ്നാട്ടിൽ ഇ ഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തിലും സമാന നീക്കങ്ങൾ ഉണ്ടാകുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

മോൻസണ്‍ പ്രതിയായ പോക്സോ കേസില്‍ ശനിയാഴ്ച പ്രത്യേക പോക്സോ കോടതി വിധിപറഞ്ഞേക്കും. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന മൂന്നു കേസുകളില്‍ ഒന്നിലാണിത്. ജീവനക്കാരിയെ പീഡിപ്പിച്ചെന്ന മറ്റൊരു കേസും വിചാരണയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക