ജില്ലയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന ലുലു മിനി മാളിന്റെ ഉദ്ഘാടനം 2024 മാര്‍ച്ചില്‍ നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്. അതിവേഗം പുരോഗമിക്കുന്ന മിനി ലുലു മാളിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൂര്‍ത്തിയായേക്കുമെന്നാണ് പ്രതീക്ഷ. വ്യവസായ സൗഹൃദ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന് ചെയര്‍മാന്‍ എം എ യൂസഫലി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കോട്ടയത്തെ മിനി ലുലു മാള്‍.

കോട്ടയം ജില്ലയിലെ നാട്ടകം മണിപ്പുഴ ജംഗ്ഷന് സമീപം എം സി റോഡിന് സമീപമാണ് മിനി ലുലു ഗ്രൂപ്പ് നിര്‍മിക്കുന്നത്. ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിനാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്. 30000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള കെട്ടിടത്തില്‍ താഴെ രണ്ടു നിലകള്‍ പാര്‍ക്കിംഗിനായി അനുവദിച്ചിട്ടുണ്ട്. ഒരേ സമയം ഇവിടെ അഞ്ഞൂറോളം കാറുകള്‍ക്കും അതിലധികം ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാം. 500 പേര്‍ക്കിരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 10 ഭക്ഷണ ഔട്ലെറ്റുകള്‍ എന്നിവയും കോട്ടയത്തെ മിനി ലുലു മാളിലുണ്ടാകും. ഈ മിനി ലുലു മാളില്‍ 800 ചതുരശ്ര മീറ്റര്‍ സ്ഥലം ഗെയിമുകള്‍ക്കും മറ്റു വിനോദങ്ങള്‍ക്കുമായി മാറ്റിയിരിക്കുകയാണ്. മിനി ലുലു മാള്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ജില്ലയുടെ വാണിജ്യ- വ്യാപാര മേഖലയുടെ മുഖം തന്നെ മാറിയേക്കും എന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കേരളത്തില്‍ കൊച്ചിയിലും തൃശൂരും തിരുവനന്തപുരത്തുമാണ് ലുലു മാള്‍ ഉള്ളത്. ഇതിനോടൊപ്പം തന്നെ കോഴിക്കോട്ടെ വലിയ മാളിന്റെ നിര്‍മാണവും നടന്ന് കൊണ്ടിരിക്കുകയാണ്. കോട്ടയത്തേയും കോഴിക്കോട്ടേയും മാളുകളെ കൂടാതെ തിരൂര്‍, പെരിന്തല്‍മണ്ണ, പാലക്കാട് ജില്ലകളിലാകും ലുലുവിന്റെ പുതിയ മാളുകള്‍ നിര്‍മിക്കുക.

അതേസമയം ഗുരുഗ്രാമില്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റിനായി ഏറ്റെടുത്ത സ്ഥലത്തും നിര്‍മാണം പുരോഗമിച്ച്‌ കൊണ്ടിരിക്കുകയാണ്. ബെംഗളൂരുവില്‍ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളും, ഒരു മിനി മാളും ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ചെന്നൈയിലും പുതിയ ലുലു മാളിന്റെ നിര്‍മാണം അധികം വൈകാതെ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക