രാമക്ഷേത്ര ചടങ്ങ് റിപ്പോർട്ട് ചെയ്തതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയ്ക്ക് വീഴ്‌ച്ച സംഭവിച്ചതായി വിമർശിച്ചു ലീഗ് ദേശീയ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി. ബാബറി മസ്ജിദ് തകർത്താണ് അയോധ്യയില്‍ ക്ഷേത്രം നിർമ്മിച്ചത് എന്നത് വാർത്തയില്‍ ഉള്‍പ്പെടാത്തത് പോരായ്മയാണെന്നാണ് പൊന്നാനി എംപിയുടെ വിമർശനം.

സംഭവം എഡിറ്റേഴ്‌സുമായി ചർച്ച ചെയ്‌തെന്നും പിഴവ് സംഭവിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. ഇത് ഒരു ഒത്തുകളിയുടെയും ഭാഗമായി സംഭവിച്ചതല്ലെന്നും എഴുതാപ്പുറം വായിക്കരുതെന്നും ഇ ടി കൂട്ടിച്ചേർത്തു. ദേശീയ ഏജൻസികളുടെ അന്വേഷണം ഭയന്നാണ് ബാബറിയെ ഒഴിവാക്കി ചന്ദ്രിക വാർത്ത നല്‍കിയതെന്ന വിമർശനങ്ങള്‍ക്കിടെയാണ് ഇ ടി മുഹമ്മദ് ബഷീർ നിലപാട് വ്യക്തമാക്കിയത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക