ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. പോലീസ് ആസ്ഥാനത്തേക്ക് വൈകുന്നേരമാണ് ഭീഷണി സന്ദേശമെത്തുന്നത്. ഭീഷണിയെത്തുടര്‍ന്ന് അണക്കെട്ടില്‍ പോലീസ് പരിശോധന ശക്തമാക്കി. പോലീസ് അന്വേക്ഷണത്തെ തുടര്‍ന്ന് വിളിച്ച നമ്ബര്‍ തൃശൂര്‍ ജില്ലയില്‍ നിന്നാണെന്നു കണ്ടെത്തി. കൂടാതെ മൊബൈല്‍ നമ്ബര്‍ ഉടമയെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശൂര്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി, പെരിയാര്‍ വൈഗൈ ജലസേചന പദ്ധതി നിര്‍മ്മിച്ച മുല്ലപെരിയാര്‍ അണക്കെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ത്തണമെന്ന് തമിഴ്നാട് ആവശ്യപ്പെടുകയും, എന്നാല്‍ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് കേരള സര്‍ക്കാര്‍ ഈ ആവശ്യത്തെ നിരാകരിക്കുകയും ചെയ്തു. 1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാര്‍ത്ഥത്തില്‍ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നു വന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക