കനത്ത മഴയില്‍ കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയപറമ്ബില്‍ പടിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ മുകളിലേക്ക് തിങ്കളാഴ്ച രാവിലെ പത്തരയോടെ പഴയ കെട്ടിടത്തിന്‍റെ ഭിത്തി അടക്കമുള്ള ഭാഗങ്ങള്‍ അടര്‍ന്നുവീഴുകയായിരുന്നു.

മിനി സൂപ്പര്‍ ഷോപ്പിയിലെ ജീവനക്കാരനായ ദീലിപിന്റേതാണ് കാര്‍. ഉടമ കാര്‍ പാര്‍ക്ക് ചെയ്ത പുറത്തിറങ്ങിയ ഉടനെയാണ് അപകടമുണ്ടായത്. പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലി നടന്നുവരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വേണ്ടത്ര മുൻകരുതലോ സുരക്ഷിതത്വമോ പാലിക്കാതെയാണ് കെട്ടിടത്തിന്‍റെ പൊളിച്ചഭാഗം ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നതെന്ന് പരാതിയുണ്ട്. ഇനിയും അപകടസാധ്യത ഉള്ളതിനാല്‍ പഞ്ചായത്ത് അധികൃതരുടെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാവണമെന്നും മുൻകരുതല്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക