മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തില്‍ പരുക്ക്. പരിപാടി അവതരിപ്പിച്ച്‌ തിരികെ വരുന്നതിനിടെ വിതുരക്ക് സമീപം വെച്ചു തങ്കച്ചന്‍ സഞ്ചാരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തങ്കച്ചന്റെ നെഞ്ചിനും കഴുത്തിനും പരുക്കേറ്റു. ഉടന്‍ തന്നെ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനു അടിമാലിക്കും, മഹേഷ് കുഞ്ഞുമോനും ഉണ്ടായ അപകടത്തിന് പിന്നാലെയാണ് ഇപ്പോള്‍ തങ്കച്ചനും അപകടം സംഭവിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക