എന്താണ് സന്തോഷകരമായ ദാമ്ബത്യ ജീവിതത്തിന് വേണ്ടത്? ഈ ചോദ്യത്തിന്, വിശ്വാസം, സ്‌നേഹം, ഐക്യം ഇങ്ങനെ ഒരുപാട് ഉത്തരങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മുപ്പത്തിയാറുകാരനായ നേറ്റിനോട് ഇക്കാര്യം ചോദിച്ചാല്‍, ഏവരും അമ്ബരക്കുന്ന ഒരു ഉത്തരമായിരിക്കും കക്ഷി നല്‍കുക. എന്താണെന്നല്ലേ?ഭാര്യയെ സ്ഥിരമായി കബളിപ്പിക്കുക എന്നതാണ് ഈ യുവാവ് നല്‍കുന്ന ഉത്തരം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഞ്ച് പേരുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് നേറ്റ് പറയുന്നു. ഭാര്യയുമായി എപ്പോഴും ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ട്. അതില്‍ കുറച്ച്‌ ‘മസാലകള്‍’ചേര്‍ക്കാൻ വിവാഹേതര ബന്ധങ്ങള്‍ക്ക് സാധിക്കുമെന്നാണ് യുവാവിന്റെ അവകാശവാദം.

‘ഒരു സമയം ഒരു സ്ത്രീയുമായിട്ടേ അടുപ്പത്തിലാകാറുള്ളൂ. കൂടുതല്‍ സ്ത്രീകളുമായി ഒരേ സമയം ബന്ധമുണ്ടാക്കുന്നത് സ്ട്രസ് ഉണ്ടാക്കും. വിവാഹിതരായ സ്ത്രീകളിലാണ് താത്പര്യം. പകല്‍സമയങ്ങളിലാണ് കൂടിക്കാഴ്ച, പുറത്തുപോകുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ഒക്കെ ചെയ്യാറുണ്ട്. ഗൂഗിള്‍ ചാറ്റ് അടക്കമുള്ളവയില്‍ നിന്നാണ് ചാറ്റ് ചെയ്യുന്നത്. ജോലി സമയങ്ങളിലോ വൈകുന്നേരങ്ങളിലോ ആണ് ചാറ്റ് ചെയ്യാറ്. വീട്ടിലേക്ക് പോകുന്നതിന് മുമ്ബ് ചിത്രങ്ങളും വീഡിയോയും ചാറ്റുമൊക്കെ ഡിലീറ്റ് ചെയ്യും. കള്ളി വെളിച്ചത്താകാതിരിക്കാൻ കാമുകിമാര്‍ക്കുവേണ്ടി പ്രത്യേക ബാങ്ക് അക്കൗണ്ടുമുണ്ട്. ഇവര്‍ക്കൊപ്പമുള്ളപ്പോള്‍ ചെലവാക്കുന്ന പണമെല്ലാം ഈ അക്കൗണ്ടില്‍ നിന്നാണെടുക്കുക.’- യുവാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന് മുമ്ബ് ഏകഭാര്യത്വത്തില്‍ മാത്രമായിരുന്നു വിശ്വസിച്ചിരുന്നത്. ജോലിസ്ഥലത്തെ തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ഒരു സഹപ്രവര്‍ത്തകയായിരുന്നു ആദ്യമായി ബന്ധപ്പെട്ടത്. ഈ സമയത്ത് ഭാര്യയെ വഞ്ചിച്ചെന്നാലോചിച്ച്‌ കുറ്റബോധം തോന്നിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മാറി. ഇത്തരം ബന്ധങ്ങള്‍ ദാമ്ബത്യ ജീവിതം രസകരമാക്കാൻ സഹായിക്കുമെന്നാണ് തന്റെ അഭിപ്രായമെന്ന് യുവാവ് പറയുന്നു.എന്തൊക്കെയായിരിക്കും ഒരു സ്ത്രീ ആസ്വദിക്കുക, എനിക്ക് ഇതില്‍ കൂടുതല്‍ എന്തെങ്കിലും ആസ്വദിക്കാൻ കഴിയുമോ എന്നതിനെ കുറിച്ച്‌ ഗവേഷണം ചെയ്യാൻ ഇത്തരം ബന്ധങ്ങള്‍ സഹായിക്കും- യുവാവ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക