KeralaNewsWeather

കനത്ത മഴ: അഞ്ചല്‍ പഞ്ചായത്തിലെ ഏറം ജംഗ്ഷൻ വെള്ളത്തില്‍ മുങ്ങി; വീഡിയോ.

രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിലായി. തോടുകളും വയലുകളും നിറഞ്ഞൊഴുകുകയാണ്. അഞ്ചല്‍ പഞ്ചായത്തിലെ ഏറം ജംഗ്ഷൻ വെള്ളത്തില്‍ മുങ്ങി. അഞ്ചല്‍ കോളച്ചിറ ഏലാ റോഡ് തോടായി. പുനര്‍നിര്‍മാണം നടക്കുന്ന അഞ്ചല്‍-ആയൂര്‍ പാതയില്‍ വട്ടമണ്‍ പാലത്തിന് സമീപത്തെ മണ്ണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. ആലഞ്ചേരി ഭാഗത്ത് വയലില്‍ കൃഷിപ്പണിക്ക് ഉപയോഗിച്ച ട്രാക്ടര്‍ മുങ്ങി. ഏലാകള്‍ക്ക് സമീപമുള്ള റോഡുകള്‍ പലതും തകര്‍ന്നിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് അഞ്ചൽ ഏറം ജങ്ഷനില്‍ വെള്ളം കയറി. ..

Posted by MEDIA News Live on Thursday, 12 October 2023

സംരക്ഷണഭിത്തി തകര്‍ന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുനലൂര്‍: ശക്തമായ മഴയില്‍ ചിറയുടെ സംരക്ഷണഭിത്തി തകര്‍ന്നു. കരവാളൂര്‍ പഞ്ചായത്തിലെ വെഞ്ചേമ്ബ് പുതുവീട്ടില്‍ ചിറയുടെ ഭിത്തിയാണ് ഒരു വശം പൂര്‍ണമായും തകര്‍ന്നത്. പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചിറയുടെ ചുറ്റും അടുത്തകാലത്താണ് ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച്‌ സംരക്ഷണഭിത്തി നിര്‍മിച്ചത്.

ചളിക്കളമായി തടിക്കാട്-പി.എച്ച്‌.സി റോഡ്

അഞ്ചല്‍: മഴ ശക്തമായതോടെ തടിക്കാട്-പി.എച്ച്‌.സി റോഡ് ചളിക്കളമായി. ഇതോടെ നൂറുകണക്കിന് യാത്രക്കാരും പരിസരവാസികളും ദുരിതത്തില്‍. ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. രോഗികളും ജീവനക്കാരും റോഡിലെ ചളിവെള്ളത്തിലൂടെ വേണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താൻ. റോഡരികില്‍ മതിലിനോട് ചേര്‍ന്ന് നാട്ടുകാര്‍ ഇട്ട കല്ലുകളില്‍ ചവിട്ടിയാണ് ഇപ്പോഴത്തെ കാല്‍നടയാത്ര. പാത അടിയന്തരപ്രാധാന്യത്തോടെ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തുടരുന്ന നിസ്സംഗതയില്‍ പ്രതിഷേധം ശക്തമാണ്.

ക്ഷേത്രത്തില്‍ വെള്ളം കയറി

പുനലൂര്‍: ശക്തമായ മഴയില്‍ തോട്ടില്‍നിന്ന് വെള്ളം കയറി ക്ഷേത്രത്തിലുള്‍പ്പെടെ നാശനഷ്ടം. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയില്‍ പാണയം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലാണ് വെള്ളം കയറിയത്. ക്ഷേത്രത്തിന്‍റെ പ്രധാന ഭാഗങ്ങളിലെല്ലാം വെള്ളമായി. ഇവിടെയുണ്ടായിരുന്ന മൈക്ക് സെറ്റ് ഉള്‍പ്പെടെ സാധനങ്ങള്‍ നശിച്ചു. സമീപത്തെ തോട്ടില്‍ വെള്ളം ഉയര്‍ന്ന് പരിസരപ്രദേശങ്ങളിലേക്ക് രാത്രിയോടെ ഇരച്ചുകയറുകയായിരുന്നു.

കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര മെയിൻ കനാലില്‍ ചക്കിയറ ഭാഗത്ത് തോടിന്‍റെ വശം തകര്‍ന്നിടത്തുകൂടിയാണ് തോട്ടിലേക്ക് അമിതമായി വെള്ളമെത്തുന്നത്. മൂന്നു വര്‍ഷം മുമ്ബും ഇതേ നില‍യില്‍ തോട്ടിലൂടെ വെള്ളമെത്തി പാണയത്തും പരിസരത്തും വലിയ നാശം വരുത്തിയിരുന്നു. തോടിന്‍റെ വശം കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികളടക്കം കെ.ഐ.പി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക