മോൻസൻ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സുധാകരനെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടിയേക്കും. നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരകണമെന്നാണ് സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, മുൻകൂര്‍ ജാമ്യത്തിന് സുധാകരൻ ശ്രമം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് കേസെടുത്തതിനെതിരെ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി അദ്ദേഹം നിയമോപദേശം തേടി. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച്‌ തീരുമാനമെടുമെന്നാണ് സുധാകരൻ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഞ്ചനാക്കുറ്റം ചുമത്തിയാണ് കെ സുധാകരനെതിരെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തത്. സുധാകരനെതിരെ കേസെടുത്തത് രാഷ്ട്രീയമായി നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. ആലുവയിൽ വെച്ച് 11 മണിക്ക് മാധ്യമപ്രവർത്തകരെ കാണുമെന്നാണ് കെപിസിസി അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക