കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം തുടരുന്നതിനിടെ എറണാകുളത്ത് കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. അതേസമയം യാത്രക്കാര്‍ അപകടമൊന്നും സംഭവിക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പറവൂരിലെ പള്ളത്താങ്കുളങ്ങരിയാണ് അപകമുണ്ടായിരിക്കുന്നത്. കാര്‍ പാടത്തേക്ക് മറിയുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.കുഴുപ്പുള്ളി, ചെറായ് ബീച്ചുകള്‍ എറണാകുളത്തിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഇവിടേക്കുള്ള വഴിയിലാണ് ബീച്ചുള്ളത്. മെയിന്‍ റോഡില്‍ നിന്ന് കുഴുപ്പുള്ളി ബീച്ചിലേക്കുള്ള റോഡിലാണ് അപകടം നടന്നിരിക്കുന്നത്. യാത്രക്കാര്‍ ഇവിടേക്കുള്ള യാത്രയിലായിരുന്നിരിക്കാം എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

image credit: mathrubhumi news

രാത്രി ഒരു മണിക്കാണ് അപകടമുണ്ടായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് യുവാക്കള്‍ കാറിലുണ്ടായിരുന്നതായി കരുതുന്നുണ്ട്. ചെമ്മീന്‍ കെട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. ഇവിടെ അധികം ആഴമില്ലാത്ത ഭാഗമായത് കൊണ്ടാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഒരു വളവിലാണ് ഈ ചെമ്മീന്‍ കെട്ടുള്ളത്. വളവ് തിരിയുന്നതിന് പകരം കാര്‍ ചെമ്മീന്‍ കെട്ടിലേക്ക് മറിയുകയായിരുന്നു.

ഇവിടെ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗോതുരുത്തിലാണ് കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായിരുന്ന രണ്ട് പേര്‍ പുഴയിലേക്ക് വീണ് മരിച്ചത്. ബാരിക്കേഡുകള്‍ സ്ഥാപിക്കാത്തത് കൊണ്ടാണ് ഇവര്‍ മരിച്ചത്. രാവിലെ നടക്കാനായി ഇറങ്ങിയപ്പോഴാണ് കാര്‍ പാടത്ത് മറിഞ്ഞ് കിടക്കുന്നത് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിന് മുകളിലൂടെ ആളുകള്‍ രക്ഷപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നിലെ റോഡ് തുറന്നിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക