മിസ് വെനസ്വേല മത്സരജേതാവ് അരിയാന വേര (26) കാര്‍ അപകടത്തില്‍ പരിക്കേറ്റ് മരിച്ചു. ജൂലൈ 13-നാണ് അരിയാന ഓടിച്ചിരുന്ന കാര്‍ ഓര്‍ലാൻഡോയിലെ ലേക്ക് ലോനയില്‍വെച്ച്‌ ഒരു ട്രക്കുമായി കൂട്ടിയിടിച്ചത്. അരിയാന ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്തുവെച്ച്‌ അരിയാനയ്ക്ക് വൈദ്യസഹായം ലഭിച്ചുവെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിച്ചതായി അവരുടെ അമ്മ വിവിയൻ അറിയിച്ചു.

അറിയപ്പെടുന്ന മോഡല്‍ കൂടിയായിരുന്നു അരിയാന. ഈ വരുന്ന ഒക്ടോബറില്‍ ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നടക്കുന്ന മിസ് ലാറ്റിൻ അമേരിക്ക മത്സരത്തില്‍ വെനസ്വേലയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് അരിയാന ആയിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലിചെയ്തിരുന്ന അരിയാന, ഫുള്‍ ഹൗസ് ക്ലീനിങ് സര്‍വീസ് സ്ഥാപനവും നടത്തിയിരുന്നതായി അവരുടെ ഇൻസ്റ്റഗ്രാം പേജില്‍ പറയുന്നുണ്ട്. രണ്ടുമാസം മുൻപ് തന്റെ മരണാനന്തരചടങ്ങുകളെ കുറിച്ച്‌ പറയുന്നൊരു വീഡിയോ ഇൻസ്റ്റഗ്രാമില്‍ അരിയാന പങ്കുവെച്ചിരുന്നു. അരിയാനയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാവിയിലെ എന്റെ മരണാനന്തര ചടങ്ങുകള്‍ക്കു വേണ്ടി എന്നെത്തന്നെ റെക്കോഡ് ചെയ്യുകയാണ്. കാരണം, എപ്പോഴും ഞാനാണ് വീഡിയോകള്‍ എടുക്കുന്നത്. എനിക്കു വേണ്ടി ആരും എടുത്തുതരാറില്ല എന്ന തലക്കെട്ടോടെ ആയിരുന്നു അരിയാന വീഡിയോ പങ്കുവെച്ചത്. മേയ് മാസത്തിലായിരുന്നു ഇത്. അരിയാനയുടെ ദൈനംദിന പ്രവൃത്തികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഈ വീഡിയോ. എഴുന്നേല്‍ക്കുന്നത്, വെള്ളം കുടിക്കുന്നത്, വീടിനുള്ളിലൂടെ നടക്കുന്നത് തുടങ്ങിയ കാര്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക