അധികമാളുകളും പതിവായി നേരിടുന്ന പ്രശ്നമാണ് വിയര്‍പ്പും ശരീരദുര്‍ഗന്ധവും. പൊതുഇടങ്ങളില്‍ പോകാനും ആളുകളോട് അടുത്തിടപെടാനുമൊക്കെ പലരും മടിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്. റോസ് വാട്ടറും, റോസാപ്പൂവിന്റെ ഇതളും കൊണ്ട് വിയര്‍പ്പ് നാറ്റം മാറ്റാൻ ചില വഴികളുണ്ട്.

🛑 റോസാപ്പൂ ഇതളുകള്‍ ഇട്ട് ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ശരീര ദുര്‍ഗന്ധം അകറ്റാൻ സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

🛑 അമിതമായ വിയര്‍ക്കുന്ന കക്ഷം, കഴുത്തിന്റെ ഭാഗം എന്നിവിടങ്ങളില്‍ റോസ് വാട്ടര്‍ പുരട്ടാം. റോസ് വാട്ടര്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകിക്കളയാം.

🛑 റോസാപ്പൂവിന്റെ ഇതളുകള്‍ പൊടിച്ചുണ്ടാക്കുന്ന പൊടി പേസ്റ്റ് രൂപത്തിലാക്കി വിയര്‍പ്പുള്ള ഭാഗത്ത് തടവി 30 മിനുട്ടിന് ശേഷം കഴുകി കളയുന്നതും വിയര്‍പ്പുനാറ്റം ഒഴിവാക്കാൻ സഹായിക്കും.

🛑 ചൂടാക്കിയ വെളിച്ചെണ്ണയില്‍ റോസ് പൊടി ഇട്ട് തിളപ്പിച്ചശേഷം ഇത് തണുപ്പിച്ചെടുക്കണം. എയര്‍ടൈറ്റ് ആയിട്ടുള്ള പാത്രത്തില്‍ സൂക്ഷിക്കാം. ഈ എണ്ണ ഇടയ്ക്കിടയ്ക്ക് ശരീരത്തില്‍ പുരട്ടാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക