താടി വളര്‍ത്തുന്നത് ഇന്ന് ചെറുപ്പക്കാരില്‍ വലിയ ഫാഷനായി മാറിയിരിക്കുകയാണ്. എന്നാല്‍ താടി രോമങ്ങള്‍ കാരണം ചിലര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. ശുചിത്വമില്ലായ്‌മ, വരണ്ട ചര്‍മ്മം, മുഖക്കുരു പൊട്ടല്‍ തുടങ്ങിയയെല്ലാം ചില കാരണങ്ങളാണ്. ചൊറിച്ചില്‍ തടയാന്‍ പ്രയോജകരമാകുന്ന ചില ടിപ്പുകളാണ് ഇവിടെ പങ്കു വെച്ചിരിക്കുന്നത്.

വൃത്തിയായി സൂക്ഷിക്കുക. പതിവായി മുഖം കഴുകുന്നത് നിങ്ങളുടെ താടിയുടെ ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചൊറിച്ചില്‍ നല്ലവണ്ണം കുറയ്ക്കുകയും ചെയ്യും. മുഖം മൃദുവായി കഴുകുന്നതാണ് നല്ലത്. ശുചിത്വം നിലനിര്‍ത്താന്‍ പതിവായി കുളിക്കുകയും മുഖം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

* താടി കഴുകിയാല്‍ മാത്രം പോരാ, അതിന് നല്ല പരിചരണവും ആവശ്യമാണ്. താടി രോമങ്ങള്‍ എണ്ണകള്‍ ഉപയോഗിച്ച്‌ കണ്ടീഷന്‍ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ താടിയുടെ വളര്‍ച്ചയും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത് പതിവായി ചെയ്യുക.

* താടി വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ ചെയ്യരുത്, താടി ഫോളിക്കിളുകള്‍ക്കപ്പുറത്തേക്ക് വളരാന്‍ അനുവദിക്കുക. ഇത് അസ്വസ്ഥതയ്ക്കും ഫോളിക്കിള്‍ തകരാറാവുന്നതിനുമുള്ള സാധ്യത കുറയ്ക്കും.

* താടിയുടെ ആരോഗ്യത്തിന്‍റെ ഏറ്റവും വലിയ ശത്രുക്കളില്‍ ഒന്നാണ് രാസവസ്തുക്കള്‍ അടങ്ങിയ മുഖ സൗന്ദര്യവര്‍ദ്ധക വസ്തുക്കളും അനുബന്ധ ഉല്‍പ്പന്നങ്ങളും. ഇത് ചൊറിച്ചലിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. ശക്തമായ രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകള്‍, ജെല്‍സ്, ലോഷനുകള്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. അതിന് പകരമായി പ്രകൃതിദത്തമായ പരിഹാരങ്ങള്‍ തിരഞ്ഞെടുക്കുക.

വിട്ടുമാറാത്ത ചൊറിച്ചില്‍ തുടരുകയാണെങ്കില്‍ മരുന്ന് കഴിക്കുക

ആദ്യം പറഞ്ഞ പരിഹാരങ്ങള്‍ ചെയ്തിട്ടും വിട്ടുമാറാത്ത ചൊറിച്ചില്‍ തുടര്‍ന്നാല്‍ മൃദുവായ പ്രതിവിധികള്‍ ഇനി പ്രവര്‍ത്തിച്ചേക്കില്ല. അതിനാല്‍ അത്തരം സാഹചര്യത്തില്‍ നിങ്ങള്‍ വിദഗ്ദ്ധനായ ഡോക്ടറെ കാണുകയും ചൊറിച്ചില്‍ ഭേദമാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യുക. ചൊറിച്ചില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് വിഗ്ദ്ധ നിര്‍ദ്ദേശത്തോടെ മരുന്നുകളോ ക്രീമുകളോ തിരഞ്ഞെടുക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക