നടിയും മോഡലുമായ പൂനം പാണ്ഡേ (Model-actor Poonam Pandey) സെർവിക്കല്‍ കാൻസറിനെ തുടർന്ന് അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പൂനം ഉത്തർ പ്രദേശിലെ കാണ്‍പൂരില്‍ 1991ലാണ് ജനിച്ചത്. ശോഭനാഥ് പാണ്ഡേ, വിദ്യാ പാണ്ഡേ എന്നിവരാണ് പൂനത്തിൻറെ മാതാപിതാക്കള്‍. മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്.

സെർവിക്കല്‍ ക്യാൻസർ ; കാരണങ്ങളും ലക്ഷണങ്ങളും (What Is Cervical Cancer?)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെർവിക്സില്‍ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് സെർവിക്കല്‍ ക്യാൻസർ. യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിന്റെ താഴത്തെ ഭാഗമാണ് സെർവിക്സ്. എച്ച്‌പിവി എന്ന് വിളിക്കുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിൻ്റെ വിവിധ സ്‌ട്രെയിനുകള്‍ മിക്ക സെർവിക്കല്‍ ക്യാൻസറുകള്‍ക്കും കാരണമാകുന്നു. ലൈംഗിക സമ്ബർക്കത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണ് എച്ച്‌പിവി.

ഒരു സ്ത്രീയുടെ സെർവിക്സില്‍ (യോനിയില്‍ നിന്ന് ഗര്ഭപാത്രത്തിലേക്കുള്ള പ്രവേശനം) വികസിക്കുന്ന സെർവിക്കല്‍ കാൻസർ, ഇന്ത്യയിലെ സ്ത്രീകളില്‍ കണ്ടുപിടിക്കപ്പെടുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറാണെന്ന് പഠനങ്ങള്‍ പറയുന്നു.’ ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് സെർവിക്കല്‍ ക്യാൻസർ ഉണ്ടാകുന്നത്. ഇത് സാധാരണയായി ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്.

എച്ച്‌പിവി വാക്സിൻ എളുപ്പത്തില്‍ ലഭ്യമാണ്. 9 നും 14 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസുകള്‍ നല്‍കണം.15 വയസ്സിന് ശേഷവും ഇത് നല്‍കാം. എന്നാല്‍ മൂന്ന് ഡോസുകള്‍ ആവശ്യമാണ്…’ – സിഎംആർഐയിലെ ഗൈനക്കോളജിസ്റ്റായ പർണമിത ഭട്ടാചാര്യ പറഞ്ഞു.

9 മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സെർവിക്കല്‍ അർബുദം തടയുന്നതിനായി വാക്സിനേഷൻ നല്‍കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഓരോ വർഷവും ഏകദേശം 80,000 സ്ത്രീകള്‍ക്ക് സെർവിക്കല്‍ ക്യാൻസർ ഉണ്ടാകുന്നതായി സമീപകാല ചില കണക്കുകള്‍ സൂചിപ്പിക്കുന്നു.എല്ലാ സെർവിക്കല്‍ ക്യാൻസർ കേസുകളും (99%) ലൈംഗിക സമ്ബർക്കത്തിലൂടെ പകരുന്ന ഒന്നാണ്. വളരെ സാധാരണമായ വൈറസായ ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസുകളുമായുള്ള (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു.

തുടർച്ചയായ അണുബാധ സ്ത്രീകളില്‍ സെർവിക്കല്‍ ക്യാൻസറിന് കാരണമാകുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ സെർവിക്കല്‍ ക്യാൻസർ കാരണം ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നുവെന്ന് മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിക് ഓങ്കോളജി ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി അരുണവ റോയ് പറഞ്ഞു. സമയബന്ധിതമായ വാക്സിനേഷനും സ്ക്രീനിംഗും ഉപയോഗിച്ച്‌ രോഗം തടയാൻ കഴിയുമെന്നും അവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക