സോഷ്യല്‍മീഡിയയായ വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. വാട്‌സ്‌ആപ്പിന്റെ സ്വീകാര്യത വര്‍ധിച്ചതോടെ, വാട്‌സ്‌ആപ്പ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാന്‍ കഴിയും. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് സുരക്ഷിതമാണോ ? ഹാക്ക് ചെയ്യപ്പെടാതെ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം #keralapolice#Watsapp

Posted by Kerala Police on Sunday, 15 October 2023

വാട്‌സ്‌ആപ്പ് തുറക്കുമ്ബോള്‍ വലതുവശത്ത് കാണുന്ന മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്യുക. ഇതിന് പിന്നാലെ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അക്കൗണ്ട് സെലക്‌ട് ചെയ്ത് മുന്നോട്ടുപോകുക. ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ സെലക്‌ട് ചെയ്യുന്നതാണ് അടുത്ത നടപടി. എനേബിള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക.പിന്‍ ടൈപ്പ് ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തതായി പിന്‍ കണ്‍ഫോം ചെയ്യുന്നതോടെ നടപടികള്‍ ഏറെകുറെ പൂര്‍ത്തിയായി. ഇ-മെയില്‍ ടൈപ്പ് ചെയ്യുന്നതോടെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ പൂര്‍ണമാകുമെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ കേരള പൊലീസ് വിശദീകരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക