കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമിന് സമീപം നടുറോഡില്‍ കാട്ടാന പ്രസവിച്ചു. കീഴ്പ്പള്ളി- പാലപ്പുഴ റൂട്ടില്‍ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രസവത്തിനുശേഷം ആനയും കുഞ്ഞും മണിക്കൂറുകളോളം റോഡില്‍ കഴിഞ്ഞിരുന്നു. കൂട്ടത്തിലുള്ള മറ്റ് ആനകള്‍ പ്രസവിച്ച ആനയ്ക്ക് സുരക്ഷയൊരുക്കി തമ്ബടിച്ചതോടെ റോഡ് അടച്ചു.

പുലര്‍ച്ചെയോടെ അമ്മയും കുഞ്ഞും ആറളം ഫാമിനോട് ചേര്‍ന്ന കാട്ടിലേയ്ക്ക് മാറി. ആന പ്രസവിച്ചത് മനസ്സിലാക്കി കുറേയധികം കാട്ടാനകള്‍ എത്തി സംരക്ഷണമൊരുക്കുന്ന കാഴ്ചയായിരുന്നു. പ്രസവിച്ച കാട്ടാനയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് വനംവകുപ്പ് അറിയിച്ചു. ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വനംവകുപ്പിന്റെ ആര്‍ ടി സംഘവും രംഗത്തുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക