മുടികൊഴിച്ചില്‍ (hairfall) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്ബര്യഘടങ്ങള്‍, മാസികസംഘര്‍ഷം, ഹോര്‍മോണ്‍തകരാറുകള്‍ കാരണമുള്ള രോഗങ്ങള്‍, മറ്റ് ചില ആന്തരിക രോഗങ്ങള്‍, താരന്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. ഷാംപൂവിന്റെ അമിതോപയോഗം, മുടി വലിച്ചുകെട്ടുന്ന ശീലം തുടങ്ങിയവും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. മുടികൊഴിച്ചിലും താരനും അകറ്റാന്‍ വീട്ടിലുണ്ട് ചില പ്രതിവിധികള്‍.

കറ്റാര്‍വാഴ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കറ്റാര്‍വാഴയില്‍ വിറ്റാമിനുകള്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മൂന്ന് വിറ്റാമിനുകളും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്കും തിളക്കമുള്ള മുടിക്കും കാരണമാകുന്നു. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ് എന്നിവയും കറ്റാര്‍വാഴ ജെല്ലില്‍ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും നിങ്ങളുടെ മുടി കൊഴിയുന്നത് തടയും. കറ്റാര്‍വാഴ ശക്തമായ മുടികൊഴിച്ചില്‍ തടയുന്നു. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കറ്റാര്‍വാഴ ചെടിയുടെ ഫ്രഷ് ജെല്‍ നിങ്ങളുടെ തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇതിന്റെ പതിവ് ഉപയോഗം നിങ്ങളുടെ മുടി ശക്തിപ്പെടുത്താന്‍ സഹായിക്കും.

ഉലുവ

മുട കൊഴിച്ചില്‍ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍​ഗങ്ങളിലൊന്നാണ് ഉലുവ. ഉയര്‍ന്ന പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയ ഉലുവ മുടിയുടെ ശക്തിപ്പെടുത്തുകയും ശക്തവും തിളക്കവും നീളവുമുള്ളതുമാക്കുന്നു. കുറച്ച്‌ ഉലുവ വെള്ളത്തിലിട്ട് കുതിര്‍ക്കുക. ശേഷം ഈ വെള്ളം മുടിയില്‍ തേയ്ച്ച്‌ പിടിപ്പിക്കുക. 15 മിനുട്ട് ഇട്ട് തലയില്‍ പുരട്ടിയ ശേഷം കഴുകി കളയുക.

മുട്ടയുടെ വെള്ള.

മുട്ടയില്‍ സള്‍ഫര്‍, ഫോസ്ഫറസ്, സെലിനിയം, അയോഡിന്‍, സിങ്ക്, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. ഒരു മുട്ടയുടെ മഞ്ഞക്കരുവുമായി ഒലിവ് ഓയിലും തേനും യോജിപ്പിച്ച്‌ മുട്ട മാസ്ക് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും തുല്യമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക