ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നടപടിയുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഗൂഗിള്‍ ചില പുതിയ നയങ്ങള്‍ പ്ലേ സ്റ്റോറിലടക്കം നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍ത്താനാണ് ഗൂഗിള്‍ ആലോചിക്കുന്നത്.

ആന്‍ഡ്രോയിഡ് ഒഎസിലെ കോള്‍ റെക്കോര്‍ഡിംഗ് ഒഴിവാക്കാന്‍ ഗൂഗിള്‍ കുറച്ചു നാളായി പദ്ധതിയിടുന്നതായി മുന്‍പും വാര്‍ത്തകളുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി ആന്‍ഡ്രോയിഡ് 6-ല്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. നേരത്തെ ആന്‍ഡ്രോയിഡ് 10-ല്‍, മൈക്രോഫോണിലെ ഇന്‍-കോള്‍ ഓഡിയോ റെക്കോര്‍ഡിംഗ് ഗൂഗിള്‍ നീക്കം ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്കയില്‍ ആളുകളുടെ സമ്മതത്തോടെ മാത്രമേ കോള്‍ റെക്കോര്‍ഡിംഗ് അനുവദിക്കൂ. ഖേദകരമെന്നു പറയട്ടെ, ഇന്ത്യയില്‍ ഇത്തരമൊരു നിയമമില്ല, എന്നാല്‍ അത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക