മേൽത്തട്ടിൽ നേതാക്കൾ യോജിപ്പിൽ ആണെങ്കിലും താഴെത്തട്ടിലേക്ക് വരുമ്പോൾ കേരള കോൺഗ്രസ് മാണി വിഭാഗവും, സിപിഎമ്മും തമ്മിലുള്ള അന്തചിദ്രം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. ഏറ്റവും പുതിയതായി പുറത്തുവരുന്ന വാർത്ത അനുസരിച്ച് പാലാ നിയോജകമണ്ഡലത്തിലെ കടനാട് പഞ്ചായത്തിൽ കേരള കോൺഗ്രസ് പഞ്ചായത്ത് അംഗവും സിപിഎം പഞ്ചായത്ത് അംഗവും തമ്മിൽ തെറിവിളിയും കയ്യാങ്കളിയും ഉണ്ടായി. പരസ്പരമുള്ള ഏറ്റുമുട്ടലിൽ പരിക്ക് പറ്റിയ പഞ്ചായത്ത് അംഗങ്ങൾ ഇരുവരും പ്രവിത്താനം ആശുപത്രിയിൽ അഡ്മിറ്റ് ആണ്.

പഞ്ചായത്തിന്റെ അധീനതയിലുള്ള ജനകീയ ഹോട്ടലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതുമായുള്ള തർക്കമാണ് അടിയിലെത്തിയത്. മാലിന്യം നീക്കം ചെയ്യുന്നതിന് 32000 രൂപായാണ് സ്വകാര്യ വ്യക്തി ആവശ്യപ്പെട്ടത്. എന്നാൽ ഇത് കൂടുതലാണെന്ന് പ്രസിഡണ്ട് ഉഷാ രാജുവും സെക്രട്ടറിയും, ജെയ്‌സൺ പുത്തൻകണ്ടവും പറഞ്ഞു. വി ജി സോമനും മാനത്തൂർ മെമ്പർ ജിജി തമ്പിയുമാണ് മാലിന്യം നീക്കം ചെയ്യണമെന്നു ആവശ്യപ്പെട്ടുന്നതെന്നാണ് ഒരു വിഭാഗം ഭരണ കക്ഷിക്കാർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവസാനം 22000 രൂപായായി നിജപ്പെടുത്താൻ തുടങ്ങിയപ്പോൾ ബില്ല് വേണമെന്ന് പഞ്ചായത്തുകാർ ആവശ്യപ്പെട്ടു.എന്നാൽ ബില്ലൊന്നും ഇല്ല വെള്ളപേപ്പറിൽ ഒപ്പിട്ടു തരാം എന്നാണ് മാലിന്യം നീക്കം ചെയ്യാൻ വന്ന ആളുകൾ പറഞ്ഞതെന്നാണ് സൂചനകൾ.മാലിന്യം ഇവിടെ നിന്നെടുത്ത് മറ്റു സ്ഥലങ്ങളിൽ കൊണ്ടിട്ടാൽ പഞ്ചായത്തിനാണ് അതിന്റെ ക്ഷീണമെന്നുള്ള വാദഗതിയും ഉയർന്നു.പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ ഇതേ കുറിച്ച് ചർച്ചകൾ നടന്നു കൊണ്ടിരിക്കെ ക്രുദ്ധനായ വി ജി സോമൻ ജെയ്‌സന്റെ കോളറിന് പിടിക്കുകയും തുടർന്ന് അടിയുണ്ടാവുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക