സിനിമ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തിയേറ്ററില്‍ കയ്യേറ്റ ശ്രമം. സിനിമ മുഴുവൻ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കാൻ ശ്രമിക്കുകയായിരുന്നു. കൊച്ചി വനിത-വിനീത തിയേറ്ററില്‍ വെച്ചാണ് കയ്യേറ്റ ശ്രമം ഉണ്ടായത്.‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സന്തോഷ് വര്‍‌ക്കിക്ക് നേരെ ആളുകള്‍ തിരികയുകയായിരുന്നു.

സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിൻ സെക്കൻഡ്സ്’.സുധീര്‍ കരമന, സിദ്ദീഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസല്‍ വിജയ്, സുനില്‍ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ്, സാന്റിനോ മോഹന്‍, ജെ.പി. മണക്കാട്, നാരായണൻകുട്ടി, ഡോക്ടര്‍ സംഗീത് ധര്‍മരാജ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ആറാട്ട്’ സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായതോടെ ‘ആറാട്ടണ്ണൻ’ എന്ന പേരും ഇയാള്‍ക്ക് ലഭിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക