നടി നവ്യ നായര്‍ ആശുപത്രിയില്‍. ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടി നിത്യാ ദാസ് ആശുപത്രിയില്‍ നവ്യയെ സന്ദര്‍ശിച്ചു. നിത്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ നവ്യയെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചിട്ടുണ്ട്. നവ്യയും ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ നവ്യയുടെ അസുഖം എന്താണെന്നുള്ളതിനെ കുറിച്ച്‌ വ്യക്തതയില്ല.

നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായ ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അടുത്തിടെയായി ചിത്രത്തിലെ താരങ്ങള്‍ പ്രമോഷന്റെ ഭാഗമായി വിവിധ ജില്ലകളിലെ തിയേറ്ററുകള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ‘ജാനകി ജാനേ’യുടെ പ്രൊമോഷനായി സുല്‍ത്താൻ ബത്തേരിയില്‍ എത്തില്ലെന്ന് നവ്യ നേരത്തെ അറിയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉപാസന ഒരുക്കിയ ചിത്രമാണ് ജാനകി ജാനെ. തികച്ചും ഫാമിലി എന്റര്‍ചെയ്നറാണ് ചിത്രം. മെയ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഒരുത്തിയിലും സൈജു – നവ്യാ നായര്‍ കോമ്ബോ ആണ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം വീണ്ടും ഇരുവരും ജാനകി ജാനേയിലൂടെ ഒന്നിച്ചിരിക്കുകയാണ്. ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിച്ചത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷേണുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.

ശ്യാമപ്രകാശ് എംഎസ് ആണ് ഛായാഗ്രഹകൻ. എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സംഗീത സംവിധായകൻ. സൈജു കുറുപ്പ്, നവ്യ നായര്‍, ജോണി ആന്റണി, ഷറഫുദീൻ എന്നിവരെ കൂടാതെ കോട്ടയം നസീര്‍, അനാര്‍ക്കലി മരിക്കാര്‍, ജോര്‍ജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാര്‍, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവര്‍ ഷെരീഫ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക