പാലായിൽ അംഗൻവാടിയിൽ പോയി മടങ്ങിയ കുട്ടിയെ വളർത്തുനായ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പാലാ ജനറൽ ഹോസ്പിറ്റലിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ ഷിജി പ്രസാദിന്റെ വളർത്തുനായ ആണ് കുട്ടിയെ ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാലാ പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷകർത്താവ് പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടൽ മൂലം കേസെടുക്കാതെ ഭരണമുന്നണിയുടെ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊള്ളുന്നത് എന്നും ആക്ഷേപമുണ്ട്. കുട്ടി ആക്രമിക്കപ്പെട്ട വിവരം എതിർകക്ഷിയായ സിപിഎം നേതാവിനെ അറിയിച്ചിട്ടും അവർ ആശുപത്രിയിൽ എത്താനോ, സമാശ്വാസ വാക്കുകൾ പറയാനോ തയ്യാറായില്ല എന്ന് മാത്രമല്ല ധിക്കാരപരമായി പെരുമാറി എന്നും പരാതിയിൽ ആരോപണമുണ്ട്. പട്ടിക്ക് നിരന്തരമായി ആളുകളെ ആക്രമിക്കുന്ന സ്വഭാവമുള്ളതാണെന്നും ഇതറിഞ്ഞിട്ടും അലക്ഷ്യമായി കെട്ടിയിടാതെയാണ് ഇതിനെ വളർത്തുന്നതെന്നും പരാതിക്കാരൻ ആരോപണം ഉന്നയിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നായയെ വളർത്താൻ ലൈസൻസ് ഇല്ല?

നിലവിലെ നിയമങ്ങൾ അനുസരിച്ച് വീട്ടിൽ നായ്ക്കളെ വളർത്തണമെങ്കിലും മുനിസിപ്പാലിറ്റിയിൽ നിന്ന് ഇതിനുവേണ്ടി ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്. കുട്ടിയെ ആക്രമിച്ച നായയുടെ ഉടമസ്ഥർക്ക് ഇത്തരത്തിൽ ഒരു ലൈസൻസ് ഇല്ല എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളത്. നഗരസഭ ഭരണകർത്താക്കൾ പോലും നഗരസഭയുടെ ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്നുള്ളതും ഗുരുതരമായ കൃത്യവിലോപമാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക