തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ കരട് പട്ടിക കെ.പി.സി.സി. ഉപസമിതി പാര്‍ട്ടി നേതൃത്വത്തിനു കൈമാറി. ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 200 ബ്ലോക്കുകളിലെ പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഒറ്റപ്പേരിലെത്താന്‍ ഉപസമിതിക്ക് കഴിഞ്ഞു.

ആകെയുള്ള 285 ബ്ലോക്ക് പ്രസിഡന്റുമാരില്‍ പത്തോളം പേര്‍ സമീപകാലത്ത് നിയമിതരായവരാണ്. ഇവയൊഴിച്ച്‌ തര്‍ക്കമുള്ള 75 ബ്ലോക്കുകളില്‍ രണ്ടുപേരുകളുള്‍ ഉള്‍പ്പെടുത്തിയുള്ള കരട് പട്ടികയാണ് ഉപസമിതി തയാറാക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പട്ടിക കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ ഉന്നതനേതാക്കള്‍ പരിശോധിച്ച്‌ അന്തിമധാരണയിലെത്തും. അതു പൂര്‍ത്തിയായാലുടന്‍ തന്നെ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള പ്രക്രിയയിലേക്ക് കോണ്‍ഗ്രസ് കടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക