വിദ്യാര്‍ഥിനിയോ‌ട് ലൈംഗികാവശ്യം ഉന്നയിച്ച്‌ കോളജ് പ്രൊഫസര്‍. ഉത്തര്‍പ്രദേശിലെ ജൗൻപൂര്‍ ടി.ഡി കോളജിലാണ് സംഭവം.ഇവിടുത്തെ ഒരു ഡിപ്പാര്‍ട്ട്മെന്റിന്റെ തലവൻ കൂടിയായ അധ്യാപകനാണ് വിദ്യാര്‍ഥിനിയോട് തന്റെ ഓഫീസില്‍ വച്ച്‌ ലൈംഗികാവശ്യം ഉന്നയിച്ചതും ലൈംഗികച്ചുവയോടെ സംസാരിച്ചതും.

സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ഥിനി തന്നെ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രൊഫസറുടെ തനിനിറം പുറത്തായത്. വ്യാഴാഴ്ച രാത്രിയോടെ പുറത്തുവന്ന വീഡിയോ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. അതേസമയം, വീഡിയോയില്‍ പ്രൊഫസറുടെ പേരുവിവരങ്ങള്‍ പറയുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെക്കുറിച്ച്‌ പൊലീസിനോ കോളജ് പ്രിൻസിപ്പലിനോ പരാതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.വൈറലായ വീഡിയോയെക്കുറിച്ച്‌ പ്രതികരിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും കോളജ് അധികൃതരും വിസമ്മതിച്ചു. അതേസമയം, സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തുവന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക