
പാമ്ബിന്റെ നിരവധി വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പന്ത്രണ്ട് അടി നീളമുള്ള രാജവെമ്ബാലയെ കയ്യിലെടുത്ത് ഉമ്മവയ്ക്കുന്ന യുവാവിന്റെ ദൃശ്യമാണ് വൈറലാകുന്നത്. നിക്ക് ദ റാങ്ഗ്ലര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്.
ഒരു നദിക്കരയിലിരുന്ന് വളരെ കൂളായി പന്ത്രണ്ട് അടി നീളമുള്ള രാജവെമ്ബാലയെ നിക്ക് കയ്യിലെടുക്കുന്നു. പിന്നാലെ പതിയെ അതിന്റെ തല ചുണ്ടോട് ചേര്‍ത്തുവച്ച് ഉമ്മവയ്ക്കുന്നതാണ് വിഡിയോയിലുള്ളത്.ആദ്യം ക്യാമറാമാനു നേരെ രാജവെമ്ബാല ചീറ്റുന്നത് വിഡിയോയില്‍ കാണാം.