ഒരാള്‍ മീന്‍ പിടിക്കുന്നതിനിടെ ഒരു സ്രാവ് ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കയാക്കില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ക്കു നേരെ സ്രാവ് പാഞ്ഞടുക്കുകയാണ്. വീഡിയോ ശരിക്കും ഭയപ്പെടുത്തുന്നതാണ്.

ഒരാള്‍ തന്റെ ബോട്ടില്‍ മീന്‍ പിടിക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അയാള്‍ നോക്കിയപ്പോഴേക്കും സ്രാവ് ഇയാളുടെ കയാക്കിനെ ആക്രമിച്ചു കഴിഞ്ഞിരുന്നു. സെക്കന്റുകള്‍ക്ക് ശേഷം, അത് വീണ്ടും വെള്ളത്തിലേക്ക് അപ്രത്യക്ഷമാകുകയും ചെയ്തു. ഭാഗ്യവശാല്‍, അത് പിന്നീട് മത്സ്യത്തൊഴിലാളിയെ ആക്രമിക്കാന്‍ തിരികെ വന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്രാവ് വിശ്രമിക്കുന്നതിനിടെ ബോട്ട് വന്നത് ശല്യപ്പെടുത്തികാണുമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കമന്റ് ചെയ്തിരിക്കുന്നത്.1.1 മില്യണ്‍ ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോ 1.5K-ലധികം ലൈക്കുകള്‍ നേടി. മത്സ്യത്തൊഴിലാളി രക്ഷപ്പെട്ടതിലെ അത്ഭുതവും സന്തോഷവുമാണ് ഉപയോക്താക്കള്‍ എല്ലാവരും കമന്റിലൂടെ പങ്കിട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക