അപൂര്‍വ്വ ആകാശപ്രതിഭാസമായ സീറോ ഷാഡോ ഡേയ്ക്ക് സാക്ഷ്യം വഹിച്ച്‌ ബെംഗളൂരു നഗരം. ഇന്നലെ ഉച്ചയ്ക്കാണ് അപൂര്‍വ്വ ആകാശപ്രതിഭാസം നടന്നത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു. ഇതാണ് ഈ അപൂര്‍വ്വ ആകാശപ്രതിഭാസത്തിന് കാരണം.

വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ഭൂമധ്യരേഖയ്‌ക്ക് സമീപം നടക്കുന്ന ഒരു ആകാശ പ്രതിഭാസമാണിത്. ഉച്ചയ്‌ക്ക് 12:17 ഓടെ സൂര്യന്‍ തലയ്‌ക്കുമുകളിലായിരിക്കുന്നതോടെ ലംബമായ റഫറന്‍സ് വസ്തുവിന് നിഴല്‍ ഉണ്ടായിരിക്കില്ല എന്നാണ് അസോസിയേഷന്‍ ഓഫ് ബാംഗ്ലൂര്‍ അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക