തനിക്കുവന്ന അശ്ലീല സന്ദേശങ്ങളും അത് അയച്ചവരുടെ ചിത്രങ്ങളും പങ്കുവച്ച്‌ നടി ഐശ്വര്യ ഭാസ്‌കരന്‍. രൂക്ഷമായി പ്രതികരിച്ചുകൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. അന്‍പത്തിരണ്ടുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് താരം ചോദിക്കുന്നു.

സോപ്പുകളും ബ്യൂട്ടി പ്രൊഡക്‌ട്സും വിറ്റാണ് താരമിപ്പോള്‍ ജീവിക്കുന്നത്. ഓണ്‍ലൈനിലൂടെ പ്രൊഡക്‌ട്സ് ഓര്‍ഡര്‍ ചെയ്യാന്‍ രണ്ട് ഫോണ്‍ നമ്ബരുകള്‍ ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. രാവിലെ ഒന്‍പതുമുതല്‍ രാത്രി ഒന്‍പതുവരെ അതില്‍ വിളിച്ച്‌ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാമെന്നും ഐശ്വര്യ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ രാത്രി പതിനൊന്ന് മണിക്കൊക്കെ ചിലര്‍ അശ്ലീല സന്ദേശം അയക്കുകയാണ്. ശല്യം തുടര്‍ന്നതോടെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടി രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വയസായെങ്കിലും ശരീരം ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചാണ് ചിലര്‍ മെസേജ് അയക്കുന്നത്. ഒരാള്‍ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോയെടുത്ത് അയച്ചു. രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി പതിനൊന്നരയ്ക്ക് പേഴ്സണലായി വീട്ടില്‍ വന്ന് സോപ്പ് കാണട്ടെയെന്ന് ചോദിച്ചു. ഭര്‍ത്താവില്ലാതെ ജീവിക്കുന്നവരെ കാണുമ്ബോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പൂരി അടിക്കണമെന്ന് ഐശ്വര്യ പറയുന്നു.സൈബര്‍ സെല്ലിലും പൊലീസിലും പരാതി നല്‍കിയിട്ടില്ല. ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും മകളോട് ചോദിച്ചപ്പോള്‍ വീഡിയോ ചെയ്യണമെന്ന് അവള്‍ പറഞ്ഞെന്നും ഐശ്വര്യ പറയുന്നു. ഐശ്വര്യ വിവാഹ മോചിതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക