മോഷണക്കേസില്‍ ആളുകളെ പിടികൂടിയാല്‍ എന്ത് ചെയ്യും? അവരെ പൊലീസില്‍ ഏല്‍പ്പിക്കണം. നിയമപരമായ നടപടികള്‍ക്ക് വിട്ടു കൊടുക്കണം അല്ലേ? ആള്‍ക്കൂട്ട അക്രമണം എന്ത് തന്നെയായാലും ന്യായീകരിക്കാൻ പറ്റാത്തതാണ്. എന്നാല്‍, ഒരു ബസില്‍ മോഷണം നടത്തിയതിന് പിടിച്ച യുവാക്കളെ തല്ലിയൊരു വഴിക്കാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ദില്ലിയിലാണ് ബസില്‍ മോഷണം നടന്നതും അതിന് പിന്നാലെ യുവാക്കളെ യാത്രക്കാർ ചേർന്ന് മർദ്ദിക്കുന്നതും. അതിക്രൂരമായിട്ടാണ് യുവാക്കളെ ബസിലെ യാത്രക്കാർ മർദ്ദിക്കുന്നത്. രണ്ടുപേരെയാണ് മോഷണം നടത്തി എന്ന് ആരോപിച്ച്‌ പിടിച്ചു നിർത്തിയിരിക്കുന്നത്. മറ്റ് രണ്ട് യുവാക്കളാണ് ഇവരെ മർദ്ദിക്കുന്നത്. അതിക്രൂരമായ മർദ്ദനം എന്നല്ലാതെ ഇതിനെ സൂചിപ്പിക്കാൻ മറ്റ് വാക്കുകളില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപദ്രവിക്കരുത് എന്ന് യുവാക്കള്‍ അവരോട് അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, തല്ലുന്നവർ ഇതൊന്നും കാര്യമാക്കാതെ യുവാക്കളെ പിന്നെയും പിന്നെയും തല്ലുകയാണ്. ഒടുവില്‍ യുവാവിലൊരാള്‍ കൈക്കൂപ്പിക്കൊണ്ട് കെഞ്ചുന്നത് പോലും വീഡിയോയില്‍ വ്യക്തമായിക്കാണാം. ദില്ലിയില്‍ മോഷണം കൂടി വരികയാണ് എന്ന് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം ആളുകള്‍ കമന്റ് നല്‍കിയിരിക്കുന്നതും മോഷ്ടാക്കളെ കൊണ്ട് ദില്ലിയിലെ ബസില്‍ രക്ഷയില്ല. ഇത്തരം ശിക്ഷകള്‍ തന്നെയാണ് ഇവർക്കൊക്കെ നല്‍കേണ്ടത് എന്നാണ്.

ജനങ്ങള്‍ ഇത്തരം ശിക്ഷകള്‍ അപ്പോള്‍ തന്നെ നടപ്പിലാക്കുന്നതിനെ അഭിനന്ദിച്ചു കൊണ്ടാണ് പലരും കമന്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ രംഗം കാണുമ്ബോള്‍ അതിനെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല എന്ന് വേണം പറയാൻ. നിയമം നടപ്പിലാക്കേണ്ടത് ഒരിക്കലും പൊതുജനങ്ങളോ, ആള്‍ക്കൂട്ടമോ അല്ല മറിച്ച്‌ ഒരു ജനാധിപത്യ സംവിധാനത്തില്‍ നിയമം വേണം ശിക്ഷ നടപ്പിലാക്കാൻ എന്നത് പലപ്പോഴും നാം മറന്നു പോകാറാണ് പതിവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക