തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റില്‍ വീണു. കോഴികളെ പിടികൂടാനായി ചാടിയ കരടി കിണറില്‍ വീഴുകയായിരുന്നു.കരടിയെ പുറത്തെടുക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃഗഡോക്ടര്‍ എത്തിയാല്‍ കരടിയെ മയക്കുവെടി വെക്കും.

മയക്കുവെടി വെക്കാതെ കരടിയെ പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ആര്‍ആര്‍ടിയും വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് കരടി കിണറ്റില്‍ വീണത്.കിണറ്റിലെ കയറില്‍ കടിച്ച്‌ മുകളിലേക്ക് ശ്രമിക്കാന്‍ കരടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നിട്ടില്ല. കരടിയെ കാണാന്‍ പ്രദേശത്ത് നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക