തമിഴ്‌നാട്ടില്‍ നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐപിഎല്‍ മത്സരങ്ങള്‍ കാണുന്നതിന് എംഎല്‍എമാര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കണമെന്ന് അണ്ണാ ഡിഎംകെ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ട സംഭവത്തിലാണ് ഉദയനിധി സ്റ്റാലിന്റെ മറുപടി പ്രസംഗം.

തമിഴ്നാട് നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് തൊണ്ടമുതുര്‍ എംഎല്‍എയായ വേലുമണി ആവശ്യം ഉന്നയിച്ചത്. ഡ‍ിഎംകെ സര്‍ക്കാര്‍‌ ഐപിഎല്ലിന്റെ ടിക്കറ്റുകള്‍ സംഘാടകരില്‍നിന്നു വാങ്ങിയിട്ടുണ്ടെന്നും, എന്നാല്‍ അണ്ണാ ഡിഎംകെ പ്രതിനിധികള്‍ക്ക് അതു കിട്ടിയിട്ടില്ലെന്നും വേലുമണി പരാതി ഉന്നയിച്ചു. നിയമസഭാംഗങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഉറപ്പാക്കാന്‍ കായിക മന്ത്രി തന്നെ ഇടപെടണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെന്നൈയില്‍ അണ്ണാ ഡിഎംകെയുടെ ഭരണകാലത്ത് എംഎല്‍എമാര്‍ക്ക് ടിക്കറ്റ് കൊടുത്തത് ആരാണെന്നു തനിക്ക് അറിയില്ലെന്നായിരുന്നു ഉദയനിധിയുടെ മറുപടി. ഉദയനിധി സ്റ്റാലിന്റെ വാക്കുകള്‍ ഇങ്ങനെ – “എന്റെ കയ്യില്‍നിന്ന് പണമെടുത്ത് ടിക്കറ്റ് വാങ്ങിയാണ് മണ്ഡലത്തിലെ കായിക മേഖലയുമായി ബന്ധമുള്ളവരെ ഞാന്‍ കളി കാണാന്‍ കൊണ്ടുപോയത്. ഐപിഎല്‍ നടത്തുന്നത് ബിസിസിഐയാണ്. നിങ്ങളുടെ അടുത്ത സുഹൃത്ത് അമിത് ഷായുടെ മകന്‍‌ ജയ് ഷായാണ് അതിന്റെ തലവന്‍.”- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.”ഞങ്ങള്‍ പറഞ്ഞാല്‍ ജയ് ഷാ കേള്‍ക്കില്ല. പക്ഷേ നിങ്ങള്‍ക്കു ചോദിച്ചുനോക്കാന്‍ സാധിക്കുമല്ലോ? നിങ്ങള്‍ സംസാരിച്ച്‌ നിയമസഭാംഗങ്ങള്‍ക്കെല്ലാം അഞ്ചു വീതം ടിക്കറ്റ് ഉറപ്പാക്കിയാല്‍ അതു മതിയാകും. സര്‍ക്കാര്‍ വേണമെങ്കില്‍ അതിനു പണം നല്‍കുകയും ചെയ്യാം.”-ഉദയനിധി സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക