ജോസ് കെ മാണിയുടെ മകൻ കുഞ്ഞു മാണി ഓടിച്ച വാഹനം മണിമലയിൽ വെച്ച് അപകടത്തിൽ പെടുകയും യുവാക്കൾ ആയ രണ്ട് സഹോദരങ്ങൾ മരിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ജോസ് കെ മാണിയുടെ മകൻറെ പങ്ക് ഒളിച്ചു വയ്ക്കുവാൻ പോലീസ് നടത്തിയ കള്ള കളികളും, എഫ്ഐആറിൽ നടത്തിയ കൃത്രിമവും, കുഞ്ഞു മാണിയുടെ രക്ത പരിശോധന നടത്താതിരുന്നതും എല്ലാം ആണ് വലിയ വിവാദമായത്.

പിന്നീട് ജോസ് കെ മാണിയുടെ മകനെ വിമർശിക്കുന്നവരെയും മാധ്യമങ്ങളെയും കടന്നാക്രമിക്കുന്ന കേരള കോൺഗ്രസ് സൈബർ പോരാളികളുടെ ഇടപെടലുകളും വിവാദമായി. കുഞ്ഞു മാണിയെ ന്യായീകരിച്ചുള്ള പോസ്റ്റുകൾ മരിച്ച യുവാക്കളോടുള്ള അനാഥരവാണ് എന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും രംഗത്തുവന്നു. വിവാദങ്ങൾക്ക് പരിസമാപ്തി കുറിക്കുവാൻ ജോസ് കെ മാണി ഇന്നലെ അപകടത്തിൽ മരണമടഞ്ഞ യുവാക്കളുടെ ഭവനം സന്ദർശിക്കുകയും കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കെടുകയും ചെയ്തു എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ അദ്ദേഹത്തെ വീണ്ടും പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോ പെരുമ്പാവൂർ സിഗ്നലിൽ വച്ചുള്ളതാണെന്നാണ് വിവരം. ജോസ് കെ മാണി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന ഇന്നോവ കാർ (K L 07 C L 7171) സിഗ്നൽ തെറ്റിച്ച് കുതിച്ചു പായുന്നതാണ് രംഗത്തിൽ കാണാൻ കഴിയുന്നത്. മറ്റുള്ള വാഹനങ്ങൾ സിഗ്നലിനായി കാത്തു കിടക്കുമ്പോഴാണ് എംപിയുടെ വാഹനം ഗതാഗത നിയമങ്ങളെ കാറ്റിൽ പറത്തി പായുന്നത്. ജോസ് കെ മാണി വാഹനത്തിൽ ഉണ്ടോ എന്ന് വ്യക്തമല്ല. സിഗ്നലിൽ കാത്ത് കിടന്നിരുന്ന ഏതോ യാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക