ആതുരസേവന സേവനത്തില്‍ ധാര്‍മ്മിക സമീപനത്തിന് പേരുകേട്ട ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ്ന്റെ (എല്‍എംഐ, അഥവാ ലിസി ഹോസ്പിറ്റല്‍) 2022 സാമ്ബത്തിക വര്‍ഷത്തിലെ അറ്റാദായം 44 ശതമാനം വര്‍ധിച്ച്‌ 50.09 കോടി രൂപയായി. 2020-21ല്‍ (FY21) ലിസിയുടെ അറ്റാദായം 34.78 കോടി രൂപയായിരുന്നു.

എറണാകുളം ആസ്ഥാനമായുള്ള ഈ ആശുപത്രിയുടെ വരുമാനം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 264.34 കോടി രൂപയില്‍ നിന്ന് 309.50 കോടി രൂപയായി ഉയര്‍ന്നു; ഇത് 17 ശതമാനത്തിലേറെ വളര്‍ച്ചയാണ്.രണ്ടു വര്ഷം മുന്‍പ് ഏറ്റെടുത്ത പി വി എസ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമാകുകയും ക്യാന്‍സര്‍ ചികിത്സ (oncology) പോലുള്ള പുതിയ വിഭാഗങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുകയും ചെയ്യുന്നതോടെ ലിസിയുടെ വരുമാനം ഈ വര്‍ഷത്തോടെ 420 കോടി രൂപയായി ഉയരുമെന്ന് വിശ്വസിക്കുന്നതായി പ്രശസ്ത റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1956-ല്‍ ആശുപത്രിയായി സ്ഥാപിതമായ ലിസി 1990-ല്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി പുന:സ്ഥാപിച്ചു. നിലവില്‍ സീറോ മലബാര്‍ ഓറിയന്റല്‍ കാത്തലിക് ചര്‍ച്ചിന്റെ കീഴിലുള്ള അങ്കമാലി അതിരൂപതയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.2022 സാമ്ബത്തിക വര്‍ഷം വരെയുള്ള കഴിഞ്ഞ 3 വര്‍ഷമായി ആശുപത്രി 90 ശതമാനത്തിലധികം ചികിത്സ നിരക്ക് (occupancy rate) കാഴ്ചവെക്കുന്നുണ്ട്. എന്നിരുന്നാലും, അടുത്തിടെ കൊച്ചിയുടെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒരു പുതിയ ആശുപത്രി ശൃംഖലയില്‍ നിന്നുള്ള മത്സരം കഠിനമായിരിക്കുമെന്നു വിദഗ്ധര്‍ ഭയപ്പെടുന്നു.

അടുത്തകാലത്ത് ക്രിസില്‍ ലിസിയുടെ ദീര്‍ഘകാല ബാങ്ക് റേറ്റിംഗ്സ് വീക്ഷണം പരിഷ്കരിച്ചു ‘സ്റ്റേബിളില്‍’ നിന്ന് ‘പോസിറ്റീവ്’ ആക്കുകയും ‘CRISIL A-‘ എന്ന റേറ്റിംഗ് വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തു.

ആശുപത്രിയുടെ ബിസിനസ് റിസ്ക് പ്രൊഫൈല്‍ അടുത്ത കാലയളവിനുള്ളില്‍ തുടര്‍ച്ചയായി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് റേറ്റിങ് വീക്ഷണത്തിലെ പുനരവലോകനം പ്രതിഫലിപ്പിക്കുന്നത്. എല്‍എംഐ-യുടെ മൊത്തം ബാങ്ക് വായ്പ 185 കോടി രൂപയാണ്.രണ്ട് വര്‍ഷം മുമ്ബാണ് ലിസി പ്രശസ്തമായ പിവിഎസ് ആശുപത്രി സ്വന്തമാക്കിയത്.

നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പിവിഎസ് ഹോസ്പിറ്റലിനായി ലിസി ഗ്രൂപ്പ് ബൃഹത്തായ വളര്‍ച്ചാ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
പുതിയ ആശുപത്രി ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ട്രസ്റ്റ് പദ്ധതിയിടുന്നു, കൂടാതെ, ഗണ്യമായ മൂലധനച്ചെലവില്‍ ക്യാന്‍സര്‍ വിഭാഗം ശക്തമാക്കാനും ലിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക