തിരുവനന്തപുരം: കെഎസ്‌ആർടിസി വലിയ ലാഭം സൃഷ്‌ടിച്ചിരിക്കുകയാണ്. ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയാണ് ഈ നേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ലിറ്റർ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിക്കുകയും 2,09,825 രൂപ മെയിന്റനൻസ് തുകയിനത്തില്‍ ലാഭിക്കുകയും കിലോമീറ്ററിന് നാലു രൂപ സ്പെയർപാർട്സ് കോസ്റ്റിന്റെ ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

ഇത്തരത്തില്‍ കെഎസ്‌ആർടിസിയുടെ ഓർഡിനറി സർവീസുകളില്‍ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലാഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്. അനാവശ്യ ചെലവുകളും വരുമാന ചോർച്ചയും തടയുക എന്നതാണ് കോടികള്‍ വരുമാനമുള്ള കെഎസ്‌ആർടിസിയുടെ നിലനില്‍പ്പിന് ആവശ്യമുള്ളത് എന്ന തിരിച്ചറിവാണ് ഈ നേട്ടത്തിന് പിന്നില്ലെന്ന് കെഎസ്‌ആർടിസി അധികൃതർ തന്നെ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓർഡിനറി സർവീസുകളില്‍ നടപ്പിലാക്കി വൻ വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കുന്നതായിരിക്കും. അതിലൂടെ കെഎസ്‌ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കുവാനായി സാധിക്കും. ഇത്തരത്തില്‍ കെഎസ്‌ആർടിസി ഇന്നത്തെ സാഹചര്യത്തില്‍ ഡിമാൻഡ് ചെയ്യുന്ന ഫലപ്രദമായ പരിഷ്കരണ ആശയങ്ങള്‍ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക