FlashLife StyleNewsSocialSports

വനിതാ ഫുട്ബോൾ ആരാധകർ ജാഗ്രതൈ: ഖത്തർ ലോകകപ്പിന് എത്തുമ്പോൾ മാന്യമായി വസ്ത്രം ധരിച്ചില്ലെങ്കിൽ ജയിലിൽ ആകും; മുന്നറിയിപ്പ് നൽകി ആതിഥേയ രാജ്യം.

ഹിഫ ലോകകപ്പ് 2022 നവംബര്‍ 20 ന് ഖത്തറില്‍ ആരംഭിക്കും. ഖത്തറില്‍ കളിത്തട്ട് ഉണരുന്നതിന് മുമ്ബ് തന്നെ വിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല. ഖത്തറിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച്‌ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുതല്‍ അടുത്തിടെ ഒരു ഡാനിഷ് മാധ്യമപ്രവര്‍ത്തകന്‍ ഖത്തര്‍ ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വിധേയനായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.

ad 1

ഖത്തര്‍ 2022 ന് മുന്നോടിയായി, ഇപ്പോഴിതാ മറ്റൊരു വിവാദം കൂടി ഉയര്‍ന്നുവരുന്നു ഫിഫ ലോകകപ്പ് കാണാനായി മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വനിതാ ആരാധകരോട് ശരിയായ രീതിയില്‍ വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുന്ന ഒന്നും ധരിക്കരുതെന്നും ഖത്തര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സ്ത്രീ ആരാധിക വസ്ത്രധാരണത്തില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാകുമെന്നും, ജയിലില്‍ അടയ്ക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുന്നതിനും ഖത്തറില്‍ നിയമപ്രകാരം വിലക്കുണ്ട്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

അതേസമയം, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും എന്നാല്‍ ഖത്തറിലെ കര്‍ശനമായ നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും ഫിഫ വെബ്‌സൈറ്റ് വ്യക്തമാക്കി. “ആളുകള്‍ക്ക് പൊതുവെ ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. മ്യൂസിയങ്ങളും മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്ബോള്‍ സന്ദര്‍ശകര്‍ തോള്‍ഭാഗവും കാല്‍മുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ലോകകപ്പ് വെബ്‌സൈറ്റില്‍ പറയുന്നു.

ad 3

അതിനിടെ, ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ നിയാസ് അബ്ദുള്‍റഹിമാന്‍ ഇതേക്കുറിച്ച്‌ പറഞ്ഞത് ഇങ്ങനെ, “ഒരു പ്രത്യേക സീറ്റില്‍ സൂം ഇന്‍ ചെയ്യാനും കാണികളെ വ്യക്തമായി കാണാനും ഞങ്ങള്‍ക്ക് ഉയര്‍ന്ന റെസല്യൂഷനുള്ള പ്രത്യേക ക്യാമറകളുണ്ട്. അതിനാല്‍ മത്സരത്തിനിടയ്ക്ക് അനിഷ്ടസംഭവങ്ങളുണ്ടായാല്‍ അതേക്കുറിച്ച്‌ പരിശോധിക്കാന്‍ ഏത് സാഹചര്യത്തിലും ഈ ക്യാമറകള്‍ ഞങ്ങളെ സഹായിക്കും.”

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button