വെസ്റ്റേണ്‍ റെയില്‍വേയില്‍ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂവായിരത്തിലധികം ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക സൈറ്റ് rrcwr.com വഴി അപേക്ഷ സമര്‍പ്പിക്കണം. 2022 ജൂണ്‍-26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

തസ്തികകള്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെല്‍ഡര്‍, കാര്‍പെന്റര്‍, ടര്‍ണര്‍, പെയിന്‍റര്‍, മെക്കാനിക്ക്, ഇലക്‌ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം. ആകെ 3,612 ഒഴിവുകളാണുള്ളത്.ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. NCVT അല്ലെങ്കില്‍ SCVTയുടെ ബന്ധപ്പെട്ട ട്രേഡില്‍ ദേശീയ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി, അപേക്ഷിക്കാന്‍ പറ്റുന്നവര്‍

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ ആയിരിക്കണം.100 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല.ഐടിഐ ഫലം പുറത്തുവരാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ഇതിനുപുറമെ, ഐടിഐയില്‍ പരാജയപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക