ഇന്നത്തെ കാലത്ത് ട്രെൻഡിങ് ആയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ആദ്യ കാലങ്ങളിൽ കല്യാണത്തിന് മാത്രമായിരുന്നു ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. കല്യാണത്തിന് മുൻപ്, ഗർഭിണിയായാൽ, പ്രസവിക്കാൻ ആയാൽ, പ്രസവിച്ചു കഴിഞ്ഞാൽ, കുഞ്ഞിൻറെ 28, കുഞ്ഞിൻറെ ആദ്യ ബർത്ത് ഡേ അങ്ങനെ തുടങ്ങി ഫോട്ടോ ഷൂട്ടുകൾക്കായുള്ള അവസരങ്ങൾ നിരവധിയാണ്.

എങ്ങനെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി വൈറലാകാം എന്നാണ് എല്ലാവരുടെയും ചിന്ത. അത്തരത്തിൽ ചിലരുടെ വ്യത്യസ്തമായ ചിന്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചിലതിനെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വരാറുള്ളത്. വൾഗറായ, സംസ്കാരത്തിന് യോജിക്കാത്ത ചിത്രങ്ങൾ എന്ന നിലയിലാണ് പലപ്പോഴും ഈ വിമർശനങ്ങൾ ഉയരുന്നത്. അത്തരം നിരവധി ഫോട്ടോഷൂട്ടുകൾ 2022 എന്ന വർഷത്തിൽ നാം കാണാനിടയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുതലമുറയെ മോശം കാര്യങ്ങളിലേക്ക് ഈ ചിത്രങ്ങൾ നയിക്കും എന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അങ്ങനെയല്ല നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണെന്നാണ് മറുകൂട്ടർ പറയുന്നത്. ഇതെല്ലാം ലോകത്ത് സർവ്വസാധാരണമാണെന്നും വ്യക്തിസ്വാതന്ത്ര്യം ആണെന്നും മറ്റുള്ളവർ അഭിപ്രായം പറയേണ്ട ആവശ്യം ഇല്ല എന്നുമാണ് പലരുടെയും അഭിപ്രായം.

ഫോട്ടോഷൂട്ടുകൾ വെറൈറ്റി ആക്കണം എന്ന് ആലോചിച്ച് അങ്ങനെ ചെയ്ത് കൈയ്യടികൾ വാങ്ങുന്നവരും ഉണ്ട്. എന്തുതന്നെയായാലും ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കല്യാണം ഒരു പ്രഹസനമായി മാറി എന്ന് പറയുന്നവരും ഉണ്ട്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് കല്യാണം എന്നും അതിന് മോശമാക്കി ചിത്രീകരിക്കരുത് എന്ന് പറയുന്നവരുമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കാതെ പുതുതലമുറ ഒന്നിനൊന്ന് വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആശയങ്ങളുമായി മുന്നോട്ടുവന്ന ഒരു വർഷമാണ് 2022. ഇതിലും വലുതാവുമോ 2023ല്‍ വരാനിരിക്കുന്നത് എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക